ചിക്കൻ കൊണ്ടാട്ടം കഴിച്ചിട്ടുണ്ടോ. എന്റമ്മോ ടെസ്റ്റിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല.

ചിക്കൻ കൊണ്ടുള്ള റെസിപ്പികളെല്ലാം നല്ല ടേസ്റ്റാണല്ലോ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ടാട്ടം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റാക്കിയതും, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ നീര്, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു മണിക്കൂറോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ചിക്കൻ ചേർത്ത് അടച്ചു വെച്ച് മൂന്നു മിനിറ്റോളം ചിക്കൻ വേവിക്കുക. ശേഷം മൂന്നു മിനിറ്റും കൂടി അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കുക. ശേഷം ചിക്കൻ കോരി മാറ്റുക. ഇനി ബാക്കിയുള്ള എണ്ണയിലേക്ക് രണ്ട് വറ്റൽമുളകും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഇരുപത് ചെറിയ ഉള്ളി അരിഞ്ഞത്, ചേർത്ത് നന്നായി വഴറ്റുക.

ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്ലെക്‌സും ചേർത്ത് ഇളക്കി എടുക്കുക. ശേഷം കാൽ കപ്പ് ടൊമാറ്റോ സോസും ചേർത്ത് ഇളക്കുക. എന്നിട്ട് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മിക്‌സാക്കി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്ത് ഇളക്കുക. ശേഷം ഒന്ന് റോസ്റ്റാക്കി എടുക്കുക. അവസാനം കുറച്ചു കറിവേപ്പില കൂടി ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക.

വളരെ ടേസ്റ്റിയായ സ്‌പൈസിയായ ഒരു റെസിപ്പിയാണ് ഇത്. കുട്ടികളൊക്കെ വീട്ടിൽ ഉള്ളവരാണ് എങ്കിൽ എരിവ് കുറച്ചു മാത്രം ചേർത്ത് വേവിക്കുക. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ചിക്കൻ കൊണ്ടാട്ടം പ്രിയാസ് ടേസ്റ്റി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply