ചിക്കൻ ഉലർത്തിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ഏതൊരാളും ഒരു തവണ ഈ റെസിപ്പി കഴിച്ചാൽ തീർച്ചയായും ഇഷ്ടമാകും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ ചിക്കൻ ഉലർത്തിയത് തയ്യാറാക്കുന്നത് എന്ന്. ആദ്യം കുറച്ചു ചിക്കൻ എടുക്കുക. എല്ലില്ലാത്ത ചിക്കനാണ് വേണ്ടത്. ശേഷം ചിക്കനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് ആവശ്യമായ ഉപ്പും, അര ടീസ്പൂൺ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു മുട്ടയും ചേർത്ത് നന്നായി മിക്‌സാക്കുക.
ശേഷം ഇരുപത് മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വക്കുക. ഇനി ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം മസാല തേച്ചു വെച്ച ചിക്കൻ അതിലേക്ക് ചേർത്ത് ഫ്രൈ ആക്കുക. ശേഷം കോരി മാറ്റുക. ഇനി ആ എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, ഇനി കുറച്ചു ചെറിയ കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു വെളുത്തുള്ളിയും, രണ്ട് പച്ചമുളകും, ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ഇനി വാടി വന്ന ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ ഫ്രൈ ആക്കി മാറ്റി വച്ച ചിക്കൻ ചേർത്ത് ഇളക്കുക. അപ്പോൾ വളരെ സ്പെഷ്യൽ ടേസ്റ്റിലുള്ള ചിക്കൻ ഉലർത്തു ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
