ഇങ്ങനെ ഒരു സേമിയ പായസം നിങ്ങൾ കുടിച്ചിട്ടുണ്ടോ.

നമുക്ക് ഒരുപാട് ഇഷ്ടമുള്ള സ്വീറ്റുകളിൽ ഒന്നാണ് സേമിയ പായസം. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി തികച്ചും ഡിഫെറെൻറ് ആയിട്ടുള്ള ഒരു സേമിയ പായസം പരിചയപ്പെട്ടാലോ. അതിനായി മുക്കാൽ കപ്പ് ചവ്വരി എടുക്കുക. ശേഷം ചവ്വരി നല്ല പോലെ കഴുകി അര മണിക്കൂറോളം കുതിരാനായി വെക്കുക. അര മണിക്കൂറായപ്പോൾ ചവ്വരി കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ചവ്വരിയിലെ വെള്ളം ഊറ്റി കളയുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ മുക്കാൽ കപ്പ് സേമിയ വറുത്തെടുക്കുക.

ശേഷം ആ പാത്രത്തിൽ തന്നെ മുക്കാൽ ലിറ്റർ പാൽ ചേർക്കുക. ശേഷം പാലിനെ ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന പാലിലേക്ക് ഊറ്റി വെച്ചിട്ടുള്ള ചവ്വരി ചേർക്കുക. ശേഷം നന്നായി ഇളക്കി വേവിക്കുക. ശേഷം അര കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം നേരത്തെ വറുത്തു വെച്ച സേമിയ കൂടി ഈ സമയം ചേർത്ത് ഇളക്കുക. എന്നിട്ട് ഈ മിക്സിനെ ഏഴു മിനിറ്റോളം ലോ ഫ്ളൈമിൽ വേവിക്കുക.

ഇനി തിക്കായി വരാൻ തുടങ്ങുമ്പോൾ അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കസ്റ്റാഡ് ചേർക്കുക. ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പാലും ചേർത്ത് ഇളക്കി പായസത്തിലേക്ക് ഒഴിക്കുക. ശേഷം ഇളക്കി ആവശ്യത്തിന് കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒന്ന് ചൂടാറി വരുമ്പോൾ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ പായസം ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ തണുപ്പിച്ചു കഴിക്കുന്നതാകും ഇഷ്ടം. ഈ രീതിയിൽ ഉണ്ടാക്കി കൊടുക്കാൻ മറക്കല്ലേ.

Leave a Reply