എല്ലാ പലഹാരങ്ങൾക്കും ഒപ്പം കഴിക്കാൻ പറ്റിയ ഒരു കറിയാണ് മുട്ടക്കറി. പലരും പല രീതിയിലാണ് മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കുരുമുളകിട്ട് വരട്ടിയ മുട്ടറോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സാക്കുക.
എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച ശേഷം പുഴുങ്ങി രണ്ടായി മുറിച്ചെടുത്ത മുട്ടയെ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് ഒന്ന് വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് കാൽ ടീസ്പൂൺ ജീരകവും, രണ്ടു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് എല്ലാം നല്ലപോലെ വഴറ്റി എടുക്കുക. ഇനി രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് രണ്ട് തക്കാളി പേസ്റ്റാക്കി എടുക്കുക. ശേഷം അതും കൂടി സവാളയിലേക്ക് ചേർത്ത് വഴറ്റുക. ഇനി ഈ മിക്സിലേക്ക് എണ്ണ തെളിഞ്ഞുവരുന്നത് വരെ മസാല നല്ലപോലെ ചൂടാക്കി എടുക്കുക. ഇനി ഈ മസാലയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് എല്ലാം നല്ലപോലെ വരട്ടി എടുക്കുക.
എന്നിട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. ശേഷം ടോസ്റ്റാക്കി വെച്ചിട്ടുള്ള മുട്ടയെ ഈ മസാലയിലേക്ക് ചേർത്ത് ഒരു മിനിറ്റോളം വരട്ടിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കുരുമുളകിട്ട് വരട്ടിയ മുട്ടറോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കണേ.
