ഇത്രയും രുചിയിലൊരു അറബിക് ചിക്കൻ കബ്സ കഴിച്ചിട്ടുണ്ടോ ?

ചിക്കൻ കബ്സ എന്ന് കേക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ ചിക്കൻ കബ്സ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കിലോ ചിക്കൻ എടുക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിൽ ഒരു ഈർക്കിൽ കൊണ്ട് ഹോൾ ഇട്ടു കൊടുക്കുക. ശേഷം കബ്സ മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകവും, മൂന്നു ടേബിൾ സ്പൂൺ മുഴുവൻ മല്ലിയും, രണ്ട് ടീസ്പൂൺ കുരുമുളക്, മൂന്നു വറ്റൽമുളകും, ആറ് പീസ് ഏലക്ക, മൂന്ന് ബേ ലീഫും, നാല് പീസ് ഗ്രാമ്പൂ, ഒരു തക്കോലം, രണ്ട് പീസ് കറുകപ്പട്ട, എന്നിവ ചേർക്കുക.

ഒരു കഷ്ണം ചുക്കും, ചേർത്ത് എല്ലാം വറുത്തു പൊടിച്ചെടുക്കുക. ശേഷം മൂന്നു തക്കാളി നല്ല പേസ്റ്റായി അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് നാലു കപ്പ് ബസുമതി റൈസ് ചേർക്കുക. ശേഷം അരിയെ നല്ല പോലെ കഴുകിയ ശേഷം അര മണിക്കൂറോളം കുതിർത്തുക. ഇനി ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം നാലു സവാള സ്ലൈസാക്കിയത്, നാലു വലിയ പീസ് വെളുത്തുള്ളി, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞതും, ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് മൂന്നു ഏലക്ക, ഒരു ബേ ലീഫ്, മൂന്നു ഗ്രാമ്പുവും, ഒന്നേകാൽ ടീസ്പൂൺ കുരുമുളകും, ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ പൊടിച്ചെടുത്ത കബ്സ മസാല മൂന്നു ടേബിൾ സ്പൂണോളം ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി മിക്‌സാക്കുക. എന്നിട്ട് ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ശേഷം ഒരു ഉണക്കനാരങ്ങായും, ഒരു മാഗ്ഗി ക്യൂബ്‌സും, അരച്ച് വെച്ചിട്ടുള്ള തക്കാളി പേസ്റ്റും, ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം മുക്കാൽ ഭാഗം വെന്തു വന്ന ചിക്കനിലേക്ക് ആറ് കപ്പ് വെള്ളം ചേർത്ത് ഇളക്കി തിളപ്പിക്കുക.

ശേഷം വെന്തു വന്ന ചിക്കൻ ഈ വെള്ളത്തിൽ നിന്നും കോരി മാറ്റുക. ശേഷം ഈ മസാലയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു നാരങ്ങാ നീരും, അര കപ്പ് ക്യാരറ്റ് മുറിച്ചതും, കുറച്ചു പച്ചമുളകും, ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ച ശേഷം അരി ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ ചോറ് വേവിച്ചെടുക്കുക. എന്നിട്ട് കോരി എടുത്ത ചിക്കനിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു മാഗ്ഗി ക്യൂബ്‌സും, ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് മിക്‌സാക്കുക. ശേഷം ചിക്കൻ ഷാലോ ഫ്രൈ ആക്കി എടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം ചോറ് വെന്തു വന്നിട്ടുണ്ട്. എന്നിട്ട് ചോറിന്റെ മുകളിലേക്ക് ഒന്നര ടീസ്പൂൺ കബ്സ മസാലയും ചേർത്ത ശേഷം നല്ല പോലെ ഇളക്കുക. ശേഷം ചോറിന്റെ മുകളിലായി ഫ്രൈ ആക്കി എടുത്ത ചിക്കൻ വെച്ച ശേഷം മുകളിലായി നട്ട്സും കിസ്മിസും നെയ്യിൽ വറുത്തത് ചേർത്ത് അടച്ചു വെച്ച് കുറച്ചുനേരം ആവി കയറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കബ്സ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിക്കൻ കബ്സ തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page