ബീൻസ് ഇത്രയും രുചിയോടെ നിങ്ങൾ കഴിച്ചിട്ടുണ്ടോ. എന്താ സ്വാദ്.

പച്ചക്കറിയിലെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു വെജിറ്റബിളാണ് ബീൻസ്. എന്നാൽ ഈ ബീന്സിന്റെ കൂടെ മുട്ടയും കൂടി ചേർത്ത് ഉണ്ടാക്കിയാലോ എന്തായിരിക്കും സ്വാദ്. അപ്പോൾ നമുക്ക് കണ്ടാലോ മുട്ടയും ബീന്സും കൊണ്ടുള്ള ബീൻസ് മുട്ട തോരൻ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന എണ്ണയിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി ഒരു വറ്റൽമുളക് കൂടി ചേർത്ത് വഴറ്റുക. ഇനി ഒരു മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്തു ഒന്ന് മൂപ്പിക്കുക. എന്നിട്ട് ഒരു സ്പൂണോളം വെളുത്തുള്ളി ചേർത്ത് ഒന്നും കൂടി വഴറ്റി എടുക്കുക. ഇനി തോരന്റെ പരുവത്തിൽ അരിഞ്ഞെടുത്ത ഇരുനൂറു ഗ്രാമോളം ബീൻസ് ഈ പാനിലേക്ക് ചേർത്ത് ഇളക്കുക.

ഇനി കാൽ കപ്പോളം തേങ്ങാ ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് വേണം വഴറ്റി എടുക്കാൻ. ഇനി കൈയിൽ കുറച്ചു വെള്ളം എടുത്ത് ഇതിലേക്ക് തളിച്ച് കൊടുക്കുക. ഇനി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ശേഷം മുക്കാൽ ഭാഗത്തോളം വെന്തു കിട്ടിയ ബീൻസിലേക്ക് രണ്ട് മുട്ട ചേർത്ത് കൊടുക്കുക. ഇനി മുട്ട ഒന്ന് ഉറച്ചു വന്നാൽ ഒന്ന് ചിക്കി എടുക്കുക. ഇനി എല്ലാം കൂടി ഡ്രൈ ആക്കി എടുത്ത ശേഷം ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബീൻസ് തോരൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page