നിങ്ങൾ ചെമ്മീൻ കൊണ്ടാട്ടം കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി.

മത്സ്യങ്ങളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു മീനാണ് ചെമ്മീൻ. ഈ മൽസ്യം വെച്ചിട്ട് പല റെസിപ്പീസും നമ്മൾ ഉണ്ടാക്കാറുണ്ട് അല്ലെ. അപ്പോൾ ഇന്ന് നമുക്ക് ഈ ചെമ്മീൻ കൊണ്ടാട്ടം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നൂറ്റി അൻപത് ഗ്രാം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചെമ്മീനിലെക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ഇഞ്ചു വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി ചില്ലി പൌഡർ ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പു, ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അര മണിക്കൂറോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാനിലേക്ക് ഇത് ഫ്രൈ ആക്കാൻ ആവശ്യമായ എണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ഈ ചെമ്മീൻ ചേർത്ത് ഫ്രൈ ആക്കുക. ശേഷം കോരി മാറ്റുക. ഇനി ഒരു പതിനഞ്ചു പീസ് ചെറിയ ഉള്ളി ചതച്ചെടുത്തത് ഈ ബാക്കിയുള്ള എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ഇനി നന്നായി വഴറ്റി എടുത്ത ഉള്ളിയിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ഇനി അര ടീസ്പൂൺ ഉപ്പും ചേർത്ത് വഴറ്റുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, കാശ്മീരി ചില്ലി പൌഡർ അര ടീസ്പൂൺ, കാൽ ടീസ്പൂൺ പെരിഞ്ജീരകം ചെറുതായി ഒന്ന് ചതച്ചത്, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കുക.

ശേഷം ഒരു കപ്പ് നാളികേരം ചതച്ചത് ചേർത്ത് ഇളക്കുക. ഇനി രണ്ട് തണ്ട് കറിവേപ്പിലയും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല ലൂസാക്കി എടുക്കുക. ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് നന്നായി വേവിക്കുക. ഇനി അര ടീസ്പൂൺ സോയ സോസും, ഒരു ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ കൊണ്ടാട്ടം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ. കുക്ക് വിത്തു മഞ്ജുഷ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page