പർദ്ദയിട്ട ബിരിയാണി കഴിച്ചിട്ടുണ്ടോ? എന്താ സ്വാദ്.

ബിരിയാണി കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ പല തരത്തിലുള്ള രുചികൾ ഉള്ള ബിരിയാണികൾ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. അപ്പോൾ ഇന്ന് നമുക്ക് പർദ്ദയിട്ട ബിരിയാണി പരിചയപ്പെട്ടാലോ. വളരെ വ്യത്യസ്തമായ ഈ ബിരിയാണി കാഴ്ച്ചയിൽ തന്നെ എല്ലാവരെയും കൊതിപ്പിക്കും എന്നതാണ് സത്യം. അപ്പോൾ നമുക്ക് കാണാം നല്ല സ്വാദേറിയ ഈ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ഏത് ബിരിയാണി വേണമെങ്കിലും ഈ രീതിയിൽ ഉണ്ടാക്കാവുന്നതാണ്.

ഈ റെസിപ്പി തയ്യാറാക്കാനായി ഒന്നര കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും,അര ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ ഗരം മസാല പൊടി,ഒരു ടേബിൾ സ്പൂൺ കുരുമുളക് ചതച്ചതും,മൂന്നു ടേബിൾ സ്പൂൺ തൈരും,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ചിക്കനുമായി യോജിപ്പിക്കുക. ഇനി ചിക്കൻ റെസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി അര ടീസ്പൂൺ ഈസ്റ്റ്,രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും അര കപ്പ് ഇളം ചൂടുള്ള വെള്ളവും ചേർത്ത് മിക്‌സാക്കി മാറ്റി വെക്കുക.

ഇനി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദാ ചേർത്ത് കൊടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നേരത്തെ കലക്കി വെച്ച ഈസ്റ്റും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇനി നന്നായിട്ട് കുഴച്ചെടുത്ത മാവിനെ അടച്ചു മാറ്റി വെക്കുക. ഇനി ഈ സ്വാദേറിയ ബിരിയാണിയുടെ തുടർന്ന് എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാം എന്ന് ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page