പലഹാരങ്ങളുടെ കൂടെ കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കറിയാണ് കടലക്കറി. അതും വെള്ളക്കടലായാണ് എല്ലാവർക്കും ഏറെ പ്രിയം. എന്നാൽ പലരുടെയും പരാതിയാണ് കടല കറി വെച്ചാൽ സ്വാദില്ലാ അല്ലെങ്കിൽ കറിക്ക് കൊഴുപ്പില്ല എന്നത്. അപ്പോൾ ഇന്ന് അതിനുള്ള ഒരു പരിഹാരമാണ് പറയുന്നത്. അപ്പോൾ എങ്ങനെയാണ് കടലക്കറി നല്ല സ്വാദോടുകൂടി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ കറി തയ്യാറാക്കുവാൻ വേണ്ടി അഞ്ഞൂറ് ഗ്രാം വെള്ളക്കടലായാണ് എടുത്തിട്ടുള്ളത്. ഇനി ഈ കടല മിനിമം അഞ്ചു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക.
ഇനി കുതിർന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് ഇട്ട ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് ആദ്യം ഒരു ഫിസിൽ ഹയ്യിലും പിന്നീട് ലോ ഫ്ളൈമിലിട്ടു പത്തു മിനിറ്റും കടല വേവിച്ചെടുക്കുക. ഇനി ഇത് മാറ്റി വെക്കുക. ഇനി വേറൊരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഒരു മൂന്നു ടേബിൾ സ്പൂണോളം ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇനി ഒന്ന് മൂത്തു വന്ന ഇഞ്ചി വെളുത്തുള്ളി മിക്സിലേക്ക് കുറച്ചു കറിവേപ്പില ഒരു വലിയ സവാള കുഞ്ഞായി അരിഞ്ഞെടുത്തതും കൂടി ചേർത്ത് എണ്ണയിൽ വഴറ്റി എടുക്കുക.
ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, ശേഷം ചെറുതായി അരിഞ്ഞെടുത്ത രണ്ട് തക്കാളി മൂത്തു വന്ന മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി നല്ല പോലെ വേവിച്ചെടുക്കുക. ഇനി ഉടച്ചെടുത്ത തക്കാളിയിലേക്ക് അര ടേബിൾ സ്പൂൺ ചെറിയ ജീരകം, മുക്കാൽ ടേബിൾ സ്പൂൺ ഗരം മസാല ചേർത്ത് മിക്‌സാക്കുക. ഇനി കുറച്ചു വേവിച്ചെടുത്ത കടല കൂടി ചേർത്ത് ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലിട്ട് നല്ല പോലെ അരച്ചെടുക്കുക.
ഇനി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത മിക്സിനെ നേരത്തെ ഉപയോഗിച്ചിരുന്ന പാനിൽ തന്നെ ഇട്ടു കൊടുക്കുക. ഇനി കുറച്ചു വെള്ളം കൂടി ചേർത്ത് പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി തിളച്ചു വന്ന കറിയിലേക്ക് ബാക്കിയുള്ള കടലയും കൂടി ചേർത്ത് തിളപ്പിക്കുക. കറി തിളച്ചു വന്നാൽ ലോ ഫ്ളൈമിലിട്ട് അടച്ചു വെച്ച് കറി വേവിച്ചു വറ്റിച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ നല്ല സൂപ്പർ ടേസ്റ്റിലുള്ള കടലക്കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
