നോമ്പുകാലത്തു ഒരു ദിവസം പോലും മുടങ്ങാതെ തയ്യാറാക്കുന്ന ഒരു റെസിപ്പിയാണ് തരികഞ്ഞി. എന്നാൽ ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ തരികഞ്ഞി ഉണ്ടാക്കിയാലോ. ആദ്യം ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ എടുക്കുക. ശേഷം പാലിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. ഇനി അടുപ്പിലേക്ക് മാറ്റുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ബിരിയാണി വെക്കാനായി എടുക്കുന്ന ജീരകശാല അരി അര മണിക്കൂറോളം വെള്ളത്തിൽ കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ അരിയെ വെള്ളം കളഞ്ഞ ശേഷം തിളക്കാറായി വന്ന പാലിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം ആറ് മിനിറ്റോളം പാലിൽ അരി വേവിച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കുക. ശേഷം റവയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് കലക്കുക. ശേഷം പാലിലേക്ക് ചേർത്ത് റവ വേവിക്കുക. ഇനി റവയും അരിയും വെന്തു വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കുറച്ചു ചെറിയ ഉള്ളിയും വറുത്തു നെയ്യിലേക്ക് ചേർത്ത് വഴറ്റുക.
ഇനി ഇവ രണ്ടും നല്ല പോലെ മൂപ്പിച്ച ശേഷം കുറച്ചു കിസ്സ്മിസ്സും ചേർത്ത് ഇളക്കി കഞ്ഞിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തരികഞ്ഞി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ തരികഞ്ഞി തയ്യാറാക്കി നോക്കണേ. ചോറും കൂടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ വല്ല ടേസ്റ്റിയാണ് ഇത് കഴിക്കാൻ. ചോറ് ഇടയ്ക്കിടെ കടിക്കാൻ കിട്ടുന്നത് കഞ്ഞിക്ക് ഒരു പ്രത്യേക ടേസ്റ്റ് കൊടുക്കുന്നതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒന്ന് തരികഞ്ഞി തയ്യാറാക്കി നോക്കണേ. ഇനിയുള്ള നോമ്പുകാലങ്ങളിൽ ഇങ്ങനെയാകട്ടെ തരികഞ്ഞി.
