ഇനി മുടിക്ക് കരുത്തേകാനും കാഴ്ച വർധിപ്പിക്കാനും ഇതാ ഒരു കിടിലൻ ലേഹ്യം.

നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു സാധനമാണ് നെല്ലിക്ക. എന്നാൽ നെല്ലിക്ക കൊണ്ട് ഇന്ന് നമുക്ക് ഒരു അടിപൊളി ലേഹ്യം ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി രണ്ട് കിലോ നെല്ലിക്ക നല്ല പോലെ കഴുകി എടുക്കുക. ഇനി കുക്കറിലേക്ക് ഈ നെല്ലിക്കയെ മാറ്റിയ ശേഷം കുക്കറിന്റെ പകുതി ഭാഗത്തോളം വെള്ളവും ചേർത്ത് നെല്ലിക്ക വേവിച്ചെടുക്കുക. ആദ്യം ഹൈ ഫ്ളൈമിൽ ഒരു ഫിസിലും, മീഡിയം ഫ്ളൈമിൽ മൂന്നു ഫിസിലുമാണ് നെല്ലിക്ക വേവാനായി എടുക്കുന്നത്.

ഇനി വെന്തു വന്ന നെല്ലിക്കയെ അതിലെ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി നെല്ലിക്കയും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നെല്ലിക്കയുടെ കുരുവിനെ ചൂടാറിയ ശേഷം എടുത്തു മാറ്റുക. ഇനി നെല്ലിക്കയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഊറ്റി വെച്ച നെല്ലിക്ക വെള്ളവും കുറെച്ചെയായി ചേർത്ത് അരച്ചെടുക്കുക. ഇനി രണ്ടര കിലോ കരുപ്പൊട്ടി ഒന്ന് പൊടിച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളം ചേർത്ത് ഇത് അലിയിച്ചെടുക്കുക. ശേഷം ഈ കരുപ്പൊട്ടി
പാനിയെ ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക.

ഇനി ഒരു ഉരുളിയിൽ നേരത്തെ അരച്ച് വെച്ചിട്ടുള്ള നെല്ലിക്കയുടെ പേസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം അലിയിച്ചെടുത്ത കരുപ്പൊട്ടി പാനി ഈ നെല്ലിക്ക പേസ്റ്റിലേക്ക് ചേർത്ത് ഇളക്കുക. ഇനി അടുപ്പിൽ വെച്ച് നെല്ലിക്കയെ നല്ല പോലെ ഇളക്കി കുറുക്കി എടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി കുറുകി വരുന്ന സമയം കുറെച്ചെയായി നെയ്യ് ചേർത്ത് ഇളക്കുക. ശേഷം ഒന്ന് കുറുകി വന്ന മിക്സിലേക്ക് നൂറു ഗ്രാം കൽക്കണ്ടു പൊടിച്ചത് ചേർത്ത് മിക്‌സാക്കുക. ഇനി പതിനഞ്ച് ഗ്രാം കറുകപ്പട്ടയും, പതിനഞ്ച് ഗ്രാം ഗ്രാമ്പൂ, ഏലക്ക പതിനഞ്ച് ഗ്രാം, ഒന്നര ടേബിൾ സ്പൂൺ പെരിഞ്ജീരകവും, ജീരകം ഒന്നര ടേബിൾ സ്പൂൺ, ഇത്രയും കൂടി മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.

ശേഷം ഈ മസാല പൊടി ലേഹ്യത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ചുക്ക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം ലേഹ്യം പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങിയാൽ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നെല്ലിക്ക ലേഹ്യം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ലേഹ്യം ഒന്ന് തയ്യാറാക്കി നോക്കണേ. കണ്ണിനും മുടിക്കും, ശരീരത്തിനുമെല്ലാം വളരെ നല്ലതാണ് ഈ ലേഹ്യം. ലില്ലീസ് നാച്ചുറൽ ടിപ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply