നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇടിയപ്പം. എന്നാൽ ഇന്ന് നമുക്ക് സാധാരണ രീതിയിൽ ഇടിയപ്പം തയ്യാറാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ഈ ഇടിയപ്പം തയ്യാറാക്കിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ ആർക്കും ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയാ യിട്ടുള്ള ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ എടുക്കുക. ശേഷം പാനിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. നല്ലപോലെ പൊടിച്ചെടുത്ത വറുത്ത അരിപ്പൊടി വേണം ഈ ഇടിയപ്പം തയ്യാറാക്കാനായി എടുക്കേണ്ടത്.
ശേഷം മാവിലേക്ക് സാധാരണ 2 കപ്പ് വെള്ളം ചേർത്ത് ഒട്ടുംതന്നെ കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം നല്ലപോലെ കലക്കിയെടുത്ത മാവ് കുറച്ച് കട്ടിയായി ഇരിക്കുന്നത് കൊണ്ട് തന്നെ അരക്കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. ശേഷം മാവിലേക്ക് പാകത്തിന് ഉപ്പും, ഒരു ടീ സ്പൂൺ ഓയിലും ചേർത്ത് ഇളക്കുക. എന്നിട്ട് അടുപ്പിലേക്ക് വച്ച് കൈവിടാതെ ഇളക്കി കൊടുക്കുക. എന്നിട്ട് പാനിൽനിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് മാവിനെ മാറ്റിയ ശേഷം നല്ലപോലെ കുഴച്ചെടുക്കുക.
ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ഒരു സേവനാഴിയിലേക്ക് കുറച്ച് എണ്ണ തടവിയ ശേഷം മാവ് അതിലേക്ക് വെച്ച് സാധാരണ രീതിയിൽ ഇടിയപ്പം ചുറ്റിചു അടുപ്പിലേക്ക് വെച്ച് വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഇടിയപ്പം ഇവിടെ തയ്യാറായിട്ടുണ്ട്. സാധാരണ രീതിയിൽ ഇടിയപ്പം തയ്യാറാക്കുന്നതിനെക്കാൾ നല്ല സോഫ്‌റ്റും ടേസ്റ്റുമാണ് ഈ ഇടിയപ്പത്തിന്. എല്ലാവരും ഈ രീതിയിൽ ഇടിയപ്പം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
