ഒരു കേക്ക് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ പലരും കേക്ക് ഉണ്ടാക്കാൻ മടിക്കുന്നു. എന്നാൽ ഇന്ന് നമുക്ക് ഇഡ്ഡലി ദോശ മാവ് വെച്ചിട്ടൊരു സൂപ്പർ കേക്ക് തയ്യാറാക്കിയാലോ. അതെ ദോശ മാവ് വെച്ചിട്ടൊരു കേക്ക് ആരും പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല. മിക്കവാറുമുള്ള ദിവസങ്ങളിൽ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഇഡ്ഡലി ദോശ ഉണ്ടാക്കുന്നത്. അപ്പോൾ ഇനി നോക്കിയാലോ ഇഡ്ഡലി ദോശക്കുള്ള മാവിൽ എങ്ങനെയാണ് ഒരു കേക്ക് ഉണ്ടാക്കുന്നത് എന്ന്. ആദ്യം കേക്കിനു വേണ്ടീട്ടുള്ള രണ്ട് കപ്പ് ദോശ മാവ് എടുക്കുക. ദോശ മാവ് നല്ല പുളിക്കൻ അനുവദിക്കരുത്. ഇത് റെഡി ആക്കി കഴിഞ്ഞാൽ ഉടനെ തന്നെ കേക്ക് ഉണ്ടാക്കുവാൻ തുടങ്ങുക.
കേക്കിനു ബാറ്റെർ രണ്ടര കപ്പ് അളന്നു ദോശ മാവിൽ നിന്നും എടുക്കുക. ഇനി കാൽ കപ്പോളം റവ ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. കാൽ കപ്പോളം പഞ്ചസാര, രണ്ട് കപ്പോളം കൊക്കോ പൗഡർ ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം ബട്ടർ ചേർത്ത് കൊടുക്കുക. ഇനി ഇത്രയും ചേർത്ത് നല്ല പോലെ മികസാക്കി എടുത്ത ശേഷം ഒരു കേക്ക് ടിന്നിൽ കുറച്ചു ഓയിൽ തടകിയ ശേഷം ഈ ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഒരു മൂടിയുള്ള സോസ് പാൻ നല്ല പോലെ ഹൈ ഫ്ളൈമിൽ പ്രീ ഹീറ്റ് ചെയ്ത ശേഷം ഈ കേക്ക് ടിൻ അതിലേക്ക് ഇറക്കി വെച്ച് മീഡിയം ഫ്ളൈമിൽ പതിനഞ്ചു മുതൽ ഇരുപത് മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക.
ഇനി വെന്തു വന്ന കേക്കിനെ വേറൊരു പാത്രത്തിലേക്ക് വിടീച്ചെടുക്കുക. നല്ല സോഫ്റ്റായ ഒരു കേക്ക് തന്നെയാണ് ഇത്. ബേക്കിങ് പൗഡറോ ബേക്കിങ് സോഡയോ വിനീഗറോ ചേർക്കാതെയാണ് ഈ കേക്ക് ഉണ്ടാക്കി ഇരിക്കുന്നത്. ഇനി ഈ കേക്കിനെ ഡെക്കറേറ്റ് ചെയ്യാൻ വേണ്ടി ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിന്റെ മുകളിലായി മറ്റൊരു പാത്രം വെച്ച് അത് ചൂടായി വന്നാൽ ഒരു സ്പൂൺ ബട്ടർ, കുറച്ചു ചോക്ലേറ്റ്, ചേർത്ത് നല്ല പോലെ മെൽറ്റാക്കി എടുത്ത ശേഷം ഒന്നര ടേബിൾ സ്പൂണോളം പാൽ ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
ഇനി ഈ ചോക്ലേറ്റ് സിറപ്പിനെ കേക്കിന്റെ മുകളിലേക്ക് ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് സ്പ്രെടാക്കി കൊടുക്കുക. ഇനി കുറച്ചു ചോക്ലേറ്റ് മുകളിലായി ഒന്ന് ഗ്രേറ്റ് ആക്കി ഇട്ടു കൊടുക്കുക. അപ്പോൾ ഇത്രേയുള്ളൂ നമ്മുടെ ദോശ മാവ് വെച്ചിട്ട് ഉണ്ടാക്കിയ കേക്ക് നല്ല ടേസ്റ്റും നല്ല സോഫ്റ്റുമാണ്. എല്ലാവരും ഈ കേക്ക് ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
