പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് നെയ്യപ്പം. എന്നാൽ പലപ്പോഴും നെയ്യപ്പം പെർഫെക്റ്റായി തയ്യാറാക്കാൻ അറിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് നല്ല പഞ്ഞിപോലെ സോഫ്റ്റായ ടേസ്റ്റിയായ നെയ്യപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം ഒരു സോസ് പാനിലേക്ക് 5 അച്ചു ശർക്കരയും അര കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക.
ശേഷം ഉരുക്കിയെടുത്ത ശർക്കര പാനിയെ അരിച്ചെടുത്ത ശേഷം തണുക്കാനായി വെക്കുക. ഇനി കുതിർത്തിയെടുത്ത പച്ചരിയെ വള്ളം നല്ലപോലെ കളഞ്ഞ ശേഷം ഒരു അരിപ്പയിലിട്ട് വെക്കുക. 10 മിനിറ്റോളം അരിപ്പയിലിട്ട് വെച്ച ശേഷം പച്ചരി പൊടിച്ചെടുക്കുക. പുട്ട് പൊടിയുടെ പാകത്തിന് വേണം അരി പൊടിച്ചെടുക്കുവാൻ. ശേഷം പൊടിച്ചെടുത്ത പൊടിയിലേക്ക് ഉരുക്കിയെടുത്ത ശർക്കര പാനി ചേർത്തിളക്കുക.
ശേഷം കലക്കിയെടുത്ത മിക്സിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടി ചേർത്തിളക്കുക. ശേഷം അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ഒരു ടീസ്പൂൺ നെയ്യും, ഒരു ടീസ്പൂൺ കറുത്ത എള്ളും, ഒരു നുള്ളു ഉപ്പും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം 6 മണിക്കൂറോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുഴിയുള്ള ഒരു ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക.
ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ തവി വീതം മാവൊഴിച്ചു കൊടുക്കുക. എന്നിട്ട് ഒരു സൈഡ് വെന്ത ശേഷം മാവ് മുകളിലേക്ക് പൊങ്ങി വരുന്നതാണ്. എന്നിട്ട് തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നെയ്യപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ നെയ്യപ്പം തയ്യാറാക്കി നോക്കണേ.
