ചൂട് കട്ടനൊപ്പം ഇത് ഒരെണ്ണം കൂടി ആയാലോ

ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് കൂടി ഉണ്ടാവുന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യം തന്നെയായിരിക്കും. അതുപോലെതന്നെ ഇപ്പോൾ ഇഫ്താർ ആയതുകൊണ്ട് പല വെറൈറ്റി സ്നാക്കും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ എന്ന് നമുക്ക് അരിപ്പൊടി വെച്ചിട്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന വീട്ടിലുള്ള ചേരുവകൾ കൊണ്ട് നിമിഷനേരംകൊണ്ട് ഈ സ്നാക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം ഈ ഈസി സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.

ആദ്യം ഒരുപാൻ അടുപ്പിലേക്ക് വച്ചുകൊടുക്കുക. ശേഷം പാനിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉണക്കമുളക് ചതച്ചത്, അര ടീസ്പൂൺ ചെറിയ ജീരകവും 3 ചെറിയ ഉള്ളി അരിഞ്ഞത്, ഒരു ടീസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടിയും, ശേഷം പൊടിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് വെള്ളം വെട്ടി തിളക്കാനായി അനുവദിക്കുക.

ശേഷം ഏതു കപ്പിലാണ് വെള്ളമെടുത്തത് ആ കപ്പിൽ തന്നെ രണ്ട് കപ്പോളം അരിപ്പൊടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് പൊടി മാറ്റിയ ശേഷം നല്ലപോലെ പൊടിയും വെള്ളവുമായി മിക്‌സാക്കി എടുക്കുക. നല്ലപോലെ വെള്ളവുമായി മിക്സ് ആക്കിയ മാവിലേക്ക് ഒരു ടീസ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടോടുകൂടെതന്നെ വേറൊരു പാത്രത്തിലേക്ക് മാറ്റി ഒന്ന് ചൂടാറാനായി വെയിറ്റ് ചെയ്യുക.

ശേഷം കൈ കൊണ്ട് ഇളക്കാൻ പറ്റുന്ന ഒരു ചൂടായി കഴിഞ്ഞാൽ മാവിനെ കൈ കൊണ്ട് കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിലേക്ക് രണ്ട് ടീസ്പൂൺ ഓയിലും, ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്ത ശേഷം അതും മാവിലേക്ക് ചേർത്ത് നല്ലപോലെ വീണ്ടും കുഴച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ പകുതിയോളം ഉരുട്ടിയെടുക്കുക. ശേഷം ഉരുട്ടിയെടുത്ത മാവിനെ ഒരു കൗണ്ടർ ടോപ്പിൽ കുറച്ച് പൊടി വിതറിയ ശേഷം നല്ലപോലെ പരത്തിയെടുക്കുക.

ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനെ പരത്തിയെടുക്കാൻ. ശേഷം ചെറിയൊരു അടപ്പുകൊണ്ട് ആവശ്യമായ അളവിൽ പരത്തി എടുത്ത മാവിനെ വട്ടത്തിൽ മുറിച്ചെടുക്കുക. ഇനി ബാക്കിയുള്ള മാവും ഇതുപോലെതന്നെ പരത്തി മുറിച്ചെടുക്കാം. ശേഷം ഒരു കടായി മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായി വന്ന കടായിലേക്ക് മുറിച്ചു വച്ചിട്ടുള്ള ഓരോ പലഹാരത്തെയും ഇട്ടു ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ചിട്ട് വേണം സ്നാക്ക് ഫ്രൈ ആക്കി എടുക്കാൻ. ഒരു സൈഡ് മൂത്തുവന്നാൽ തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ക്രിസ്പിയാക്കി എടുക്കുക.

ശേഷം ഒരു ഗോൾഡൻ കളർ ആയി വന്നാൽ എന്ന് കോരി മാറ്റുക. ഇനി ഇതുപോലെ തന്നെ എല്ലാ സ്നാക്കും ഫ്രൈ ചെയ്ത് എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റിയ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണെ. വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി ഈ സ്നാക്ക് തയ്യാറാക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page