ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ ഇന്ന് നമുക്ക് റാഗി കൊണ്ട് ഒരു അടിപൊളി പുട്ട് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള പുട്ട് നമുക്ക് റാഗി കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് റാഗി പുട്ട് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ് റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.
ശേഷം കുറേശ്ശെയായി വെള്ളം ചേർത്ത് മാവിനെ പാകത്തിൽ നനച്ചെടുക്കുക. കയ്യിൽ വെള്ളമെടുത്തശേഷം കുറെയായി പൊടിയിലേക്ക് വിതറിയിടുക. എന്നിട്ട് കൈ കൊണ്ട് നല്ലപോലെ ഇളക്കി നനച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് നനചെടുത്ത റാഗിപ്പൊടി ഒന്ന് അരിച്ചെടുക്കുക. ശേഷം ഒരു പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം ഒരു പുട്ടുകുറ്റിയിലേക്ക് കുറച്ച് തേങ്ങ ഇട്ട് കൊടുക്കുക. ശേഷം നനചെടുത്ത മാവിനെ കുറ്റിയിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ച് തേങ്ങയും ഇട്ട് അടച്ചുവെച്ച് ആവിയിൽ വേവിക്കുക.
ഏകദേശം ആറ് മിനുട്ട് കൊണ്ട് തന്നെ പുട്ട് വെന്തു കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ റാഗി പുട്ട് തയ്യാറായിട്ടുണ്ട്. റാഗി കൊണ്ട് തയ്യാറാക്കിയതു കൊണ്ട് തന്നെ നല്ല ഹെൽത്തിയായിട്ടുള്ള ഒരു പുട്ടാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
