മാവ് ഇങ്ങനെ തയ്യാറാക്കിയാൽ നെയ്യ് റോസ്റ്റ് സൂപ്പറായിരിക്കും കഴിക്കാൻ

നെയ്യ് റോസ്റ്റ് കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള നെയ്യ് റോസ്റ്റ് തയ്യാറാക്കിയാലോ. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് നല്ല രുചിയോടു കൂടി നെയ്യ് റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി ചേർത്തുകൊടുക്കുക. ശേഷം അരിയിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ ഉലുവയും ചേർത്ത് കൊടുക്കുക. ശേഷം അരിയും ഉഴുന്നും ഉലുവയും കൂടി നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് വെള്ളത്തിലിട്ട് ഇവ മൂന്നും കൂടി മൂന്നുമണിക്കൂറോളം കുതിർത്തിയെടുക്കുക. ഇനി കുതിർന്നു കിട്ടിയ അരിയും ഉഴുന്നും ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് പാകത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ചെറിയ തരികളോടുകൂടി വേണം ഈ മാവിനെ അരച്ചെടുക്കാൻ. അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ദോശ മാവിന്റെ പരുവത്തിൽ വേണം ഈ മാവിനെയും കലക്കി എടുക്കാൻ. ശേഷം മാവിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി ഒമ്പത് മണിക്കൂറോളം മാവിനെ പുളിക്കാനായി വയ്ക്കുക. 9 മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ടു തവി മാവ് ഒഴിച്ച്
നല്ലപോലെ പരത്തുക.

ശേഷം ദോശ ഒരു സൈഡ് നല്ലപോലെ വെന്തു വരുമ്പോൾ കുറച്ച് നെയ്യ് സ്പ്രെഡ്ടക്കുക. ശേഷം ദോശയുടെ എല്ലാ ഭാഗത്തേക്കും നെയ് തടവി കൊടുക്കുക. ഇനി ദോശ നല്ലപോലെ മൂപ്പിച്ചെടുക്കുക. എന്നിട്ട് മൂത്ത് വരുമ്പോൾ ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. എന്നിട്ട് ബാക്കിയുള്ള മാവിനേയും ഇതുപോലെതന്നെ നെയ് റോസ്റ്റ് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നെയ് റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ നെയ് റോസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page