നമ്മുടെ സ്‌കൂൾ കാലങ്ങളിൽ നാം ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളതും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതുമായ ഒരു മുട്ടായിയാണ് തേൻമുട്ടായി. ഇന്നും കടകളിൽ ആ മുട്ടായി നമുക്ക് വാങ്ങാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഈ തേന്മുട്ടയി എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. ഈ തേന്മുട്ടയി തയ്യാറാക്കാനായി ദോശമാവാണ് വേണ്ടത്. നല്ല തിക്കായി അരച്ചെടുത്ത ദോശ മാവ് കൊണ്ടാണ് ഈ മുട്ടായി തയ്യാറാക്കി എടുക്കുന്നത്. തേന്മുട്ടയി തയ്യാറാക്കാനായി ഒരു ദിവസം മുൻപ് അരച്ച് വെച്ച മാവ് വേണം എടുക്കാൻ.
ശേഷം അരച്ചെടുത്ത മാവിലേക്ക് ആ കളർ കിട്ടാനായി കുറച്ചു ഓറഞ്ച് കളർ ചേർത്ത് ഇളക്കുക. ശേഷം മാവിലേക്ക് കാൽ ടീസ്പൂൺ സോഡാപ്പൊടിയും, ഒരു പിഞ്ച് ഉപ്പും, ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക. എന്നിട്ട് ഒരു കടായിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന ഓയിലിലേക്ക് ഒരു ടീസ്പൂൺ മാവ് വീതം ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തു കോരിയെടുക്കുക.
അല്ലെങ്കിൽ കൈ ഒന്ന് നനച്ച ശേഷം ചെറിയ ചെറിയ ബോളുകളായി മാവിനെ എണ്ണയിലേക്ക് വീഴ്ത്തുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് മുട്ടായി ഫ്രൈ ചെയ്തെടുക്കുക. ഇനി എല്ലാ മാവും ഇതുപോലെ പൊരിച്ചെടുത്ത ശേഷം മുട്ടായിക്ക് വേണ്ട തേൻ തയ്യാറാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. 200 ഗ്രാം പഞ്ചസാരയ്ക്ക് അര കപ്പ് അളവിൽ വെള്ളം കൂടി ചേർക്കുക. ശേഷം നല്ല പോലെ ഇളക്കി ഷുഗർ സിറപ്പ് തയ്യാറാക്കി എടുക്കുക.
ശേഷം മെൽറ്റായി വന്ന ഷുഗർ സിറപ്പിനെ ഒരു മിനിറ്റും കൂടി അടുപ്പിലേക്ക് വെച്ച് ഒന്ന് കട്ടിയാക്കി എടുക്കുക. ശേഷം നേരത്തെ ഫ്രൈ ആക്കി എടുത്ത മുട്ടായി എല്ലാം ഷുഗർ സിറപ്പിലേക്ക് ഇട്ട് വെക്കുക. എന്നിട്ട് ഒരു മുപ്പത് മിനിറ്റോളം മുട്ടായിയെ ഷുഗർ സിറപ്പിൽ ഡിപ്പാക്കി വെക്കുക. മുപ്പത് മിനിറ്റായപ്പോൾ തേന്മുട്ടയി പാകമായി കിട്ടിയിട്ടുണ്ട്. മുട്ടായി ഇപ്പോൾ ഉള്ളിലായി തേൻ നിറച്ച പോലെ ഉള്ളിൽ മുഴുവനായും ഷുഗർ സിറപ്പ് നിറഞ്ഞിട്ടുണ്ട്. മുട്ടായി നല്ല സോഫ്റ്റായും കിട്ടിയിട്ടുണ്ട്. നിങ്ങൾക്കും ഈ മുട്ടായി കഴിക്കാൻ തോന്നുന്നുണ്ട് എങ്കിൽ തീർച്ചയായും തയ്യാറാക്കി നോക്കണേ.
