ദോശക്കൊപ്പം ഇതാണ് ചട്ട്ണി എങ്കിൽ ദോശ തികയാതെ വരും.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കുന്ന ഒരു ബ്രേക്ഫാസ്റ്റാണ് ഇഡ്ഡലിയും ദോശയും, എന്നാൽ ഇവക്കൊപ്പം ഒരു അടിപൊളി ഗാർലിക് ചട്ട്ണി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ചട്ട്ണി ചോറിനൊപ്പം കഴിക്കാനും ഏറെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി കാൽ കപ്പ് വെളുത്തുള്ളിയും, ഏഴു പീസ് ചെറിയ ഉള്ളി, പതിനഞ്ച് പീസ് വറ്റൽമുളക്, ഒരു ചെറിയ പീസ് ഇഞ്ചിയും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളിയും പിഴിഞ്ഞെടുത്ത വെള്ളവും കൂടി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് ഇതെല്ലം കൂടി ചേർത്ത് കൊടുക്കുക. ശേഷം എല്ലാം നല്ല പോലെ വഴറ്റി എടുക്കുക. ഇനി ഇതെല്ലാം കൂടി പകുതി വാടി വന്നാൽ ഒരു ടീസ്പൂൺ മുഴുവൻ മല്ലി ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി നന്നായി വഴറ്റുക. ഇനി ഇതെല്ലാം നല്ല പോലെ വഴറ്റി എടുത്താൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഇതെല്ലാം കൂടി തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ആവശ്യത്തിന് ഉപ്പും പിഴിഞ്ഞെടുത്ത വാളൻ പുലി വെള്ളവും കൂടി ചേർത്ത് അരച്ചെടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് ഒരു പിഞ്ച് കായപ്പൊടി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, നേരത്തെ അരച്ചെടുത്ത മിക്‌സും ചേർത്ത് നന്നായി ഇളക്കി വേവിക്കുക. എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നാതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്തുള്ളി ചട്ട്ണി തയാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചട്ട്ണി തയ്യാറാക്കി നോക്കണേ. കഞ്ഞിക്കൊപ്പവും വളരെ ടേസ്റ്റിയാണ് ഈ ചട്ട്ണി.

Leave a Reply

You cannot copy content of this page