നിങ്ങൾ പാൽ പൊറോട്ട കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. സാധാരണ പൊറോട്ടയെക്കാൾ നല്ല ടേസ്റ്റുമാണ് നല്ല സോഫ്റ്റുമാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പെറോട്ട തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് മെൽറ്റാക്കിയത് ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പം ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം പാകത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം തിളപ്പിച്ചാറിയ പാൽ കുറെചെയായി മാവിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കയ്യിൽ കുറച്ച് നെയ്യ് തടകിയ ശേഷം നല്ലപോലെ വീണ്ടും കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ അടച്ച് 20 മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക.
ശേഷം 20 മിനിറ്റ് ആയപ്പോൾ മാവ് കുറച്ചുകൂടി സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ രണ്ട് ഭാഗമാക്കി മുറിച്ച ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ മാവും വച്ച് നല്ലപോലെ കട്ടി കുറച്ചു പരത്തി എടുക്കുക. വളരെ നൈസായി പരത്തിയെടുത്ത മാവിനെ ഒരു സൈഡിൽ നിന്നും ഉരുട്ടിയെടുക്കുക. ശേഷം റോളാക്കിയെടുത്ത മാവിനെ ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത ഓരോ പീസ് മാവും പരത്തിയെടുക്കുക. എല്ലാ മാവിനെയും നല്ലപോലെ പരത്തി എടുത്തശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം പരത്തി വെച്ച ഓരോ പലഹാരവും പാനിലേക്ക് ഇട്ടു കുമിളകൾ പോലെ വരാൻ തുടങ്ങുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. മുകളിലായി നെയ്യ് സ്പ്രെഡ്ടാക്കി കൊടുക്കുക. എല്ലാ സൈഡിലും നെയ്യ് തേച്ചശേഷം തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പെറോട്ട തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
