ഇന്നൊരു മുത്തുമണി പായസം ആയാലോ

പായസം കുടിക്കാൻ ആരാ ഇഷ്ടപ്പെടാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് നല്ലൊരു മുത്തുമണി പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചവ്വരി ചേർക്കുക. ശേഷം അതിനെ നല്ലപോലെ കഴുകിയ ശേഷം 15 മിനിറ്റോളം കുതിരനായി വെക്കുക. എന്നിട്ട് ഒരു അരിപ്പയിലിട്ട് വെക്കുക. ശേഷം ഒരു പാനിലേക്ക് 3 ഗ്ലാസ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക.

ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ചവ്വരി ചേർത്ത് നല്ലപോലെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുവാൻ മറന്നുപോകരുത്. ശേഷം ചവ്വരി വെന്തു കുറുകി വന്നാൽ ഫ്ളയിം ലോയിലേക്ക് മാറ്റിയ ശേഷം ശർക്കര ഉരുക്കി എടുക്കുക. എന്നിട്ട് ശർക്കരയെ ചവ്വരിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് അഞ്ചു മിനിറ്റോളം ശർക്കര പാനിയിൽ കിടന്നു ചവ്വരി വെന്ത ശേഷം തേങ്ങാപ്പാൽ ചേർക്കുക. രണ്ടര കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാലാണ് എടുത്തിട്ടുള്ളത്.

ശേഷം തേങ്ങാപ്പാലും ചേർത്ത് 5 മിനിറ്റോളം ലോ ഫ്ളൈമിൽ പായസം വേവിക്കുക. എന്നിട്ട് കുറച്ചു ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം തിളച്ചു വരാനായി തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി പായസത്തിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് നുള്ളു ഉപ്പും ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.

ശേഷം നെയ്യിലേക്ക് കുറച്ചു തേങ്ങാക്കൊത്തു ചേർത്ത് വറുക്കുക. എന്നിട്ട് ഒന്ന് കളർ മാറി വന്നാൽ നെയ്യിൽ നിന്നും കോരി എടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് കുറച്ചു കാഷ്യൂവും, കിസ്മിസും കൂടി വറുത്ത ശേഷം ഇവയെല്ലാം പായസത്തിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ബാക്കിയുള്ള നെയ്യും കൂടി പായസത്തിലേക്ക് ചേർത്തിളക്കിയ ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചവ്വരി പായസം തയ്യാറായിട്ടുണ്ട്. നല്ല രുചികരമായ പായസമാണിത്. എല്ലാവരും തയ്യാറാക്കി നോക്കണേ.കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page