ഈ ചേരുവകൾ ചേർത്താൽ തട്ട് കടയിലെ ചിക്കൻ ഫ്രയുടെ അതേ രുചിയിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കാം

ചിക്കൻ ഫ്രൈ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് തട്ടകടയിലെ രുചികരമായ ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ചിക്കൻ വൃത്തിയാക്കി എടുക്കുക. ചെറിയ പീസുകളായി എടുക്കുന്നതാണ് നല്ലത്. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് 3 ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത് എന്നിവ ചേർത്ത് മിക്‌സാക്കുക.

ഇനി ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു നാരങ്ങയുടെ നീരും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ചിക്കനെ രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വെക്കുക. രണ്ട് മണിക്കൂറിന് ശേഷം ഒരു ചട്ടിയിൽ ചിക്കൻ മുങ്ങിക്കിടക്കാൻ പാകത്തിന് എണ്ണ ഒഴിക്കുക. ശേഷം നല്ലപോലെ എണ്ണ തിളപ്പിക്കുക. എന്നിട്ട് നല്ലപോലെ ചൂടായി വന്ന എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക.

 

 

തട്ട്കടയിലെ ചിക്കൻ ഫ്രയുടെ ടേസ്റ്റ് കിട്ടണമെങ്കിൽ വെളിച്ചെണ്ണയിൽ വേണം ചിക്കൻ ഫ്രൈ ചെയ്തു എടുക്കാൻ. മീഡിയം ഫ്ളൈമിൽ വെച്ച് തിരിച്ചും മറിച്ചുമിട്ട് ചിക്കൻ ഫ്രൈ ചെയ്തു എടുക്കുക. ഒരു 12 മിനിറ്റ് കൊണ്ട് തന്നെ ചിക്കൻ ഫ്രൈ ആയി കിട്ടുന്നതാണ്. ശേഷം മുകളിലായി കുറച്ചു കറിവേപ്പിലയും എണ്ണയിൽ ഫ്രൈ ചെയ്തു കോരി എടുക്കുക. ഇനി ബാക്കിയുള്ള ചിക്കനും ഇതുപോലെ തന്നെ ഫ്രൈ ആക്കി എടുക്കുക.

വളരെ ടേസ്റ്റിയായ ഒരു ചിക്കൻ ഫ്രയാണ് ഇത്. ഇനി തട്ട് കടയിൽ പോയി ചിക്കൻ വാങ്ങിക്കുകയെ വേണ്ട. അതെ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്‌തെടുക്കാൻ കഴിയും. മസാലക്കായി നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതിയാകും. തീർച്ചയായും ഈ രീതിയിൽ ചിക്കൻ ഫ്രൈ തായ്യാറാക്കി നോക്കണേ. നല്ല ചൂടോട് കൂടി ചിക്കൻ കഴിക്കുന്നതാണ് ഏറെ നല്ലത്. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും, ബിരിയാണിക്ക് കഴിക്കാനുമെല്ലാം ഈ ചിക്കൻ ഫ്രൈ സൂപ്പറാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply