പച്ചക്കറികളിൽ മിക്കവാറും പേർക്ക് ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്കാ. എന്നാൽ ഇന്ന് നമുക്ക് പാവയ്ക്കാ കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. ഒരുതവണ ഈ കറി ഇങ്ങനെ തയ്യാറാക്കിയാൽ പിന്നെ എന്നും പാവയ്ക്കാ ഇങ്ങനെ കറി വെക്കാൻ തോന്നും. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാവയ്ക്കാ നല്ല പോലെ കഴുകി എടുക്കുക. ശേഷം വട്ടത്തിൽ കനം കുറച്ചു പാവയ്ക്കാ അരിഞ്ഞെടുക്കുക. കുരു നീക്കം ചെയ്ത ശേഷം വേണം പാവയ്ക്കാ അരിഞ്ഞെടുക്കുവാൻ. ഇനി അരിഞ്ഞെടുത്ത പാവക്കയെ വെള്ളത്തിലിട്ട് വെക്കുക.
ശേഷം വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. എന്നിട്ട് പാവക്കയെ ഉപ്പുമായി ഇളക്കുക. ശേഷം ഈ പാവക്കയെ എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന ഓയിലിൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും ആറ് പീസ് വെളുത്തുള്ളിയും, ഒന്നര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, രണ്ട് നുള്ളു ഉലുവ ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഒന്ന് അരച്ചെടുക്കുക.
ഇനി മൂത്തു വന്ന സവാളയിലേക്ക് രണ്ട് തക്കാളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇനി വഴറ്റി എടുത്ത തക്കാളിയിലേക്ക് നേരത്തെ അരച്ച് വെച്ചിട്ടുള്ള മസാല ചേർത്ത് ഇളക്കുക. ശേഷം മസാലയിലെ വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. ശേഷം വെന്തു എണ്ണ തെളിഞ്ഞു വന്ന മസാലയിലേക്ക് അര ഗ്ലാസ് ചൂടുവെള്ളം ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഷുഗറും, നേരത്തെ ഫ്രൈ ആക്കി വെച്ച പാവക്കയും ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ തിളച്ചു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പാവയ്ക്കാ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പാവയ്ക്കാ കറി തയ്യാറാക്കി നോക്കണേ. പാവക്കയുടെ കയ്പ്പ് ടേസ്റ്റ് അറിയാനേ പറ്റില്ല.
