എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. ബട്ടർ നാൻ കഴിച്ചിട്ടുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ബേക്കിങ് പൗഡറും, ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ ഷുഗറും, അര മുറി നാരങ്ങയുടെ നീര്, ഒന്നേകാൽ ടീസ്പൂൺ സൺ ഫ്‌ളവർ ഓയിലും, ചേർത്ത് നന്നായി മിക്‌സാക്കുക.
ശേഷം ചെറിയ ചൂടുള്ള പാൽ മൈദയിലേക്ക് കുറെച്ചെയായി ചേർത്ത് മാവ് കുഴക്കുക. ചപ്പാത്തി മാവിനേക്കാൾ കുറച്ചും കൂടി സോഫ്റ്റായ മാവാണ് ഈ പലഹാരത്തിനായി വേണ്ടത്. ശേഷം ആവശ്യത്തിന് പാൽ ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴക്കുക. ശേഷം സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക. ഇരുപത് മിനിട്ടിനു ശേഷം സോഫ്റ്റായി കിട്ടിയ മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക.
ഇനി ഒരു കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളുകളായി മാവിനെ പരത്തുക. ചപ്പാത്തിയേക്കാൾ കുറച്ചും കൂടി കട്ടിയിൽ വേണം മാവിനെ പരത്തിയെടുക്കുവാൻ. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് പരത്തി വെച്ചിട്ടുള്ള ഓരോന്നായി ഇട്ട് കൊടുക്കുക. ശേഷം ഒരു സൈഡ് കുമിളകൾ പോലെ പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം ഒന്ന് പ്രസ് ചെയ്തു കൊടുക്കുക. എന്നിട്ട് പൊങ്ങി വരുമ്പോൾ മുകളിലായി കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ നാൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പലഹാരം തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്,
