പത്തു മിനിറ്റിൽ ഈ ഫ്രൈഡ് റൈസ് നിങ്ങൾ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ഇന്ന് നമുക്ക് ഒരു ഈസി ഫ്രൈഡ് റൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. വളരെ സ്പെഷ്യലായ ഈ റൈസ് എങ്ങനെയാണ് സ്വാദിഷ്ടമായി ഉണ്ടാക്കുന്നത് എന്ന് കാണാം. അതിനായി നീളമുള്ള നാല് കപ്പ് ബസുമതി റൈസാണ് എടുത്തിട്ടുള്ളത്. ശേഷം അരിയെ വെള്ളത്തിൽ ഇരുപത് മിനിട്ടോളം കുതിരനായി ഇട്ടു വെക്കുക. ശേഷം കുറച്ചു ക്യാരറ്റും, ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും, കുറച്ചു ബീൻസും, കുറച്ചു വെളുത്തുള്ളിയും, കുറച്ചു ക്യാബേജുമാണ് എടുത്തത്. എല്ലാം ചെറുതായി അരിഞ്ഞെടുക്കുക.

ആദ്യം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഉപ്പും കുറച്ചു ഓയിലും ചേർത്ത് തിളപ്പിക്കുക. ശേഷം കുതിർത്തി വെച്ചിട്ടുള്ള അരിയെ ഈ വെള്ളത്തിൽ ഇട്ടു വേവിച്ച ശേഷം ഊറ്റി എടുക്കുക. എന്നിട്ട് വേറൊരു ചട്ടിയിൽ കുറച്ചു സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, ഇനി സവാള കൂടി ചേർത്ത് വഴറ്റുക. എന്നിട്ട് പകുതി വെന്തു വന്ന ഉള്ളിയിലേക്ക് ബാക്കിയുള്ള വെജിറ്റബിൾസും കൂടി ചേർത്ത് വേവിക്കുക. ഇനി കുറച്ചു ഗ്രീൻപീസ് വേവിച്ചതും കൂടി ചേർത്ത് ഇളക്കുക.

ഇനി കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. ഇനി വെന്തു കിട്ടിയ ചോറ് വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം വെന്തു കിട്ടിയ വെജിറ്റബിൾസിലേക്ക് മൂന്നു സ്പൂൺ സോയ സോസും, കുറച്ചു കുരുമുളക് പൊടിയും, ചേർത്ത് മിക്‌സാക്കുക. ഇനി ചോറ് ചേർത്ത് കൊടുക്കുക. ഇനി ചോറിനെ നല്ല പോലെ മിക്‌സാക്കിയ ശേഷം ഒന്നും കൂടി ഒന്ന് അടച്ചു വെച്ച് ആവി കേറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ ഫ്രൈഡ് റൈസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page