നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് റവ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി പഞ്ഞിയപ്പം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ അപ്പം ബ്രേക്ഫാസ്റ്റായും ഡിന്നറായും എല്ലാം സൂപ്പറാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് റവ ചേർക്കുക. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്. ശേഷം അതിനൊപ്പം മൂന്ന് ടേബിൾ സ്പൂൺ ഗോതമ്പ് മാവ് കൂടി റവക്കൊപ്പം ചേർക്കുക.
ശേഷം റവക്കൊപ്പം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇനി ഒരു ടീസ്പൂൺ ഇൻസ്ടാന്റ്റ് ഡ്രൈ ഈസ്റ്റ് ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, രണ്ട് കപ്പ് ഇളം ചൂടുള്ള വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം നല്ല പേസ്റ്റായി അരച്ചെടുത്ത റവ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം പതിനഞ്ച് മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ വേണം മാവ് തയ്യാറാക്കി എടുക്കാൻ.
പത്തു മിനിറ്റായപ്പോൾ മാവ് നല്ല പോലെ സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി മിക്‌സാക്കിയ ശേഷം അപ്പം തയ്യാറാക്കാം. അതിനായി ദോശ തവ ചൂടാക്കി എടുക്കുക. ശേഷം തവയിലേക്ക് കുറച്ചു എണ്ണ സ്പ്രെഡ്ടാക്കുക. ശേഷം ഓരോ തവി വീതം ബാറ്റർ തവയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിക്കുക. എന്നിട്ട് മുകൾ ഭാഗം ഒന്ന് വെന്തുവന്നാൽ അടച്ചു വെച്ച് അപ്പം വേവിച്ചെടുക്കുക. ഇനി എല്ലാ മാവും കൊണ്ട് ഇതുപോലെ അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പഞ്ഞിയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പഞ്ഞിയപ്പം തയ്യാറാക്കി നോക്കണേ.
