വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു കിടിലൻ ചായക്കടി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ ചായക്കടി വൈകുന്നേരങ്ങളിലും രാവിലെയും കുട്ടികൾക്ക് ഈസിയായി ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒന്നാണ്. അപ്പോൾ എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത് എന്ന് കണ്ടാലോ. ആദ്യം ഒരു കപ്പ് വറുക്കാത്ത റവ എടുക്കുക. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നല്ല സ്മൂത്തായി റവ പൊടിച്ചെടുക്കുക. എന്നിട്ട് പൊടിച്ചെടുത്ത റവയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം റവയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് മിക്‌സാക്കുക.
ഇനി രണ്ട് ടീസ്പൂൺ ഓയിലും കൂടി റവക്കൊപ്പം ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി സാദാരണ വെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കുക. ഇനി നല്ല മയത്തിൽ കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ തടകിയ ശേഷം ഒരു മണിക്കൂറോളം അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ സോഫ്റ്റായി കിട്ടിയ മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളുകളായി ഇട്ട് പരത്തുക.
ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നന്നായി ചൂടായി വന്ന എണ്ണയിൽ ഓരോ പൂരിയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇത്. ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായും ഈ പലഹാരം ഈസിയായി ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരമായിരിക്കും ഇത്.
