നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് അവൽ. എന്നാൽ പലരും പല രീതിയിലാണ് അവൽ നനച്ചു കഴിക്കുന്നത്, എന്നാൽ ഇന്ന് നമുക്ക് അവൽ ഒരു വേറെയ്റ്റി രുചിയിൽ ഉണ്ടാക്കിയാലോ. ആദ്യം നൂറ്റി അൻപത് ഗ്രാം അവൽ പാത്രത്തിലേക്ക് എടുക്കുക. ശേഷം അവലിനെ ഒരു അരിപ്പയിലിട്ട ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് നനച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തു കോരി എടുക്കുക. ശേഷം കുറച്ചു പൊട്ട് കടലയും, കുറച്ചു കറിവേപ്പിലയും നെയ്യിൽ വറുത്തെടുക്കുക.
ഇനി ഒരു നൂറ്റി അൻപത് ഗ്രാം ശർക്കര എടുക്കുക. ശേഷം ശർക്കരയെ കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ഉരുക്കി എടുത്ത ശർക്കരയെ ഒന്ന് അരിച്ച ശേഷം നെയ്യ് ബാക്കിയുള്ള പാനിലേക്ക് വീഴ്ത്തുക. ശേഷം ശർക്കര പാനി തിളച്ചു വരുമ്പോൾ കാൽ ടീസ്പൂൺ ജീരകപ്പൊടി ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, കാൽ ടീസ്പൂൺ ചുക്ക് പൊടിയും, രണ്ട് പിഞ്ച് ഉപ്പും, ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ കറുത്ത എള്ളും ചേർത്ത് മിക്‌സാക്കുക. ഇനി മുക്കാൽ കപ്പ് തേങ്ങാ ചിരകിയതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം നല്ല പോലെ മിക്‌സാക്കിയ ശേഷം വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക. ശേഷം നനച്ചു വെച്ചിട്ടുള്ള അവൽ ചേർത്ത് ഇളക്കുക. ശേഷം അര ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ വിളയിച്ചത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് അവൽ തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയായ ഒരു സ്വീറ്റാണ് ഇത്. ഈ രീതിയിൽ തയ്യാറാക്കിയാൽ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും.
