ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മധുരപലഹാരം പരിചയപ്പെ ട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ ടേസ്റ്റിയായിട്ടുള്ളതുമായ ഒരു പലഹാരമാണിത്. ചായക്കൊപ്പം കഴിക്കാനും രാവിലെ ബ്രേക്ഫാസ്റ്റായി കഴിക്കാനു മൊക്കെ ഈ പലഹാരം ഏറെ നല്ലതാണ്. അപ്പോൾ നമുക്ക് ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം അടുപ്പിൽ വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു കപ്പ് ശർക്കര ചീകിയത് ചേർത്ത് കൊടുക്കുക.
ശേഷം ശർക്കര നല്ലപോലെ മെൽറ്റായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം ഒരുപാൻ അടുപ്പിലേക്ക് വയ്ക്കുക, എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം നട്ട്സും കിസ്സ്മിസ്സും ചേർത്ത് വറുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം അരക്കപ്പ് കൂരവ് പൊടിയും ചേർത്ത് നല്ലപോലെ കൈ വിടാതെ ഇളക്കി യോജിപ്പിക്കുക. ഇനി റവയും റാഗി പൊടിയും നല്ലപോലെ റോസ്റ്റായി വരുമ്പോൾ നേരത്തെ ഉരുക്കി അരിച്ചു മാറ്റി വച്ചിട്ടുള്ള ശർക്കര ലായനി ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന പരുവത്തിലാക്കി എടുക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ വറുത്തു വച്ചിട്ടുള്ള നട്ട്സും, അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് ചൂടോടുകൂടി തന്നെ ഏത് ഷെയ്പ്പിലാണോ വേണ്ടത് ആ ഷെയ്പ്പിലാക്കി യെടുക്കുക. ഒരു വാഴയിലയിൽ ഒരു സ്ക്വയർ ഷെയ്പ്പിൽ മടക്കി എടുക്കുക.
അപ്പോൾ ഒരു ചതുരാകൃതിയിൽ കിട്ടുന്നതായിരിക്കും. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും നല്ല ഹെൽത്തിയുമാണ് നല്ല ടേസ്റ്റിയുമാണ് ഈ പലഹാരം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
