നമ്മുടെ അടുക്കളയിൽ മുടങ്ങാതെ കാണുന്ന രണ്ട് സാധനങ്ങളാണ് ഗോതമ്പ് മാവും തേങ്ങയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു നുള്ളു ഉപ്പും, ഒരു ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മാവിനെ നല്ല പോലെ കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ അടച്ചു വെക്കുക. ശേഷം അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് തേങ്ങാ ചിരകിയതും, മധുരത്തിനാവശ്യമായ പൊടിച്ച പഞ്ചസാരയും, കുറച്ചു ടൂട്ടി ഫ്രൂട്ടിയും, കാൽ ടീസ്പൂൺ ഏലക്ക പൊടിയും, അര ടീസ്പൂൺ നെയ്യും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി അര മണിക്കൂറായപ്പോൾ കുഴച്ചു വെച്ചിരുന്ന മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി കുഴച്ച ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ അതിലേക്ക് വെച്ച് പരത്തുക.
നല്ല വലിപ്പത്തിൽ പരത്തിയ മാവിനെ ഒരു ഫ്ലാസ് കൊണ്ട് അമർത്തി ഗ്ലാസിന്റെ വായ് വട്ടത്തിന്റെ അളവിൽ മുറിച്ചെടുക്കുക. എല്ലാ മാവിനേയും ഇതുപോലെ ചെയ്യുക. എന്നിട്ട് മുറിച്ചെടുത്ത ഒരു പീസ് മാവ് എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേങ്ങാമിക്സ് വെക്കുക. ശേഷം മറ്റൊരു പീസ് മാവിനെ ഈ തേങ്ങാ മിക്സിനെ മുകളിലായി വെച്ച് മറ്റേ മാവുമായി സൈഡ് ഒട്ടിച്ചു കൊടുക്കുക.
ഇനി എല്ലാ മാവിനേയും ഇതുപോലെ പലഹാരം തയ്യാറാക്കിയ ശേഷം ഇനി ഫ്രൈ ചെയ്തെടുക്കാം. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ഇനി നല്ല ചൂടായി വന്ന ഓയിലിലേക്ക് റെഡിയാക്കി വെച്ച ഓരോ സ്നാക്കായി ഇട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവും തേങ്ങയും കൊണ്ട് തയ്യാറാക്കിയ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. നല്ല ചൂട് കട്ടനൊപ്പം കിടിലൻ രുചിയാണ് ഇത്.
