നേരം ഏതുമാകട്ടെ കഴിക്കാനിത് സൂപ്പറാണ്

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വെറും മൂന്ന് ചേരുവകൾ കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമായിരിക്കും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പാൽ ചേർത്ത് നല്ലപോലെ കട്ടയില്ലാതെ കലക്കിയെടുക്കുക.

ശേഷം ഒരു സോസ് പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം പാലൊന്നു തിളച്ചുവരുമ്പോൾ നേരത്തെ കലക്കി വെച്ചിട്ടുള്ള അരിപ്പൊടി മിക്സ് പാലിലേക്ക് ചേർത്ത് നല്ലപോലെ കൈ വിടാതെ ഇളക്കുക. ഇനി പാല് നല്ലപോലെ തിളച്ചു വരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ ജാം ചേർത്തിളക്കുക. ജാം ചേർത്ത് നല്ലപോലെ ഇളക്കിയെടുത്ത ശേഷം ചെറുതായൊന്ന് കുറുകി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം വേറൊരു സോസ് പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് പാൽ ചേർത്ത് കൊടുക്കുക. ഇനി പാലിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തിളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി പാൽ നല്ല പോലെ തിളച്ചു വരുമ്പോൾ കാൽക്കപ്പ് വറുത്ത അരിപ്പൊടി പാലിലേക്ക് ചേർത്ത് കൈ വിടാതെ ഇളക്കുക. ശേഷം അരിപ്പൊടി
പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
എന്നിട്ട് വേറൊരു ബൗളിലേക്ക് മാറ്റിയശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

ശേഷം എല്ലാ മാവും ഉരുട്ടിയെടുത്ത ശേഷം ആവിയിൽ വേവിച്ചെ ടുക്കുക. 15 മിനിറ്റ് കൊണ്ട് തന്നെ ഈ മാവിൻറെ ബോളുകളെല്ലാം വെന്തു കിട്ടുന്നതായിരിക്കും. ശേഷം നേരത്തെ തയ്യാറാക്കി വെച്ച പാലിൻറെ മിക്സ് നല്ലപോലെ തണുത്തു വന്നിട്ടുണ്ട്. ശേഷം അതിലേക്ക് ഇപ്പോൾ വെന്തു കിട്ടിയ മാവ് ബോളുകൾ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ച് ഡ്രൈ ഫ്രൂട്ട്സും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഈയൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി ആർക്കും ചെയ്തെടുക്കാവുന്ന ഒരു പലഹാരമാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page