പ്രണയാസുരം 13

*പ്രണയാസുരം 13*

 

രാത്രിയായതും കുരിശിങ്കൽ തറവാട്ടിൽ ഉള്ളവർ മാത്രമായി അവിടെ ബാക്കിയുള്ള എല്ലാവരും വൈകിട്ട് തന്നെ  യാത്ര പറഞ്ഞു പോയിരുന്നു..

 

നന്നായി അണിഞ്ഞൊരുങ്ങി വന്ന ടീനക്ക് ഒരു ഗ്ലാസ് പാൽ നൽകി ആലീസ് അവളെ മുറിയിലേക്ക് പറഞ്ഞയച്ചു..

 

തൊട്ടു പിറകിൽ ആയി മാൻപേടയെ പോലെ വിറച്ചു നിൽക്കുന്ന പാർവതിയെ കണ്ടതും വല്ലാത്ത വിഷമം തോന്നിയവർക്ക് ..

 

പക്ഷേ താൻ ഇപ്പോൾ പാർവതിയെ  താഴത്തെ അവളുടെ പഴയ മുറിയിലേക്ക് തന്നെ ഉറങ്ങുവാൻ വിട്ടാൽ ജീവിതകാലത്ത് പിന്നീട് ഒരിക്കലും ആദവും പാർവതിയും ഒന്നിച്ച് ഒരു ജീവിതം  ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്ന് ആലീസിന് തോന്നിയിരുന്നു..

 

അതുകൊണ്ടുതന്നെ പേടിച്ചു നിൽക്കുന്ന പാർവതിയെ തന്റെ കൈകൾ കൊണ്ട് മാടി വിളിച്ചു ആലീസ്..

 

“എന്തിനാ അമ്മച്ചിയുടെ പാർവതി കുട്ടി ഇങ്ങനെ പേടിക്കുന്നത് ആദം അവന് കുറച്ച് ദേഷ്യം ഉള്ളത് സത്യമാണ് എങ്കിലും കൊച്ചെ അവൻ നിന്നെ ഉപദ്രവിക്കുക ഒന്നും ചെയ്യില്ല അത്രയ്ക്കും ദുഷ്ടൻ ഒന്നുമല്ല എന്റെ മകൻ.. അത് പറയുമ്പോൾ ആലീസിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു..

 

അമ്മച്ചിക്ക് അറിയാം നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ അല്പസമയം വേണമെന്ന്…

 

എങ്കിലും നീ ഇന്ന് അവന്‍റെ മുറിയിലേക്ക് പോയില്ലെങ്കിൽ പിന്നീട് ഒരിക്കലും നിനക്ക് അങ്ങോട്ടേക്ക് കയറുവാൻ കഴിയില്ല..

 

അമ്മച്ചി എന്റെ മക്കളുടെ നല്ല ഭാവിക്കുവേണ്ടിയാണ് ഈ പറയുന്നത്.. മോൾക്ക് മനസ്സിലാകുന്നുണ്ടോ അമ്മച്ചി പറയുന്നതിന്റെ അർത്ഥം..

 

നിക്ക് നിക്ക് മനസ്സിലാകുന്നുണ്ട് അമ്മച്ചി.. പാർവതി ഒരു വിറയലോടെ പറഞ്ഞു

 

ഹ്മ്മ് അതുമതി എന്നാൽ മോള് ചെല്ല്.. ഈ പാലും കൂടി കൊണ്ടുപോകാൻ മറക്കല്ലേ എന്തായാലും ചടങ്ങുകൾ ഒന്നും തെറ്റിക്കേണ്ട.. അവർ ഒരു പുഞ്ചിരിയാലേ പറഞ്ഞു

 

സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോകുമ്പോൾ പാർവതിയുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ് പേടിയാൽ വിറക്കുന്നുണ്ടായിരുന്നു.. അതിന്റെ ഫലം എന്നോണം ആദത്തിന്റെ മുറിയുടെ മുന്നിൽ എത്തിയപ്പോഴേക്കും ഗ്ലാസിലെ പാൽ  മുക്കാൽ ഭാഗവും തുളുമ്പി പോയിരുന്നു ..

 

സത്യത്തിൽ പാർവതിക്ക് പേടികൊണ്ട് തന്റെ ഹൃദയം ഇപ്പോൾ പൊട്ടിപ്പോകുമോ എന്ന് പോലും തോന്നി.. അത്രയും വേഗത്തിലാണ് ഇപ്പോൾ ഹൃദയം ഇടിക്കുന്നത്..

 

പേടികൊണ്ടാണെന്ന് തോന്നുന്നു സാരിയുടെ തലപ്പ്  തന്റെ കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചുനിന്നു.

 

ഇവിടെ ഇങ്ങനെ നിൽക്കുകയാണെങ്കിൽ നേരം വെളുക്കുവൊളും ഇവിടെത്തന്നെ നിൽക്കേണ്ടി വരും എന്ന് പാർവതിക്ക് തോന്നി.. അവൾ മനസ്സുകൊണ്ട് തന്റെ കണ്ണനെ  പ്രാർത്ഥിച്ചുകൊണ്ട് പതിയെ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തുറന്നു അകത്തേക്ക് കയറി..

 

 

അകത്തേക്ക് കയറിയതും ആ വിശാലമായ മുറിയിൽ ആദത്തിനെ അവൾക്ക് കാണുവാൻ സാധിച്ചില്ല.. പക്ഷേ പുറകിൽ ഡോർ അടക്കുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞുനോക്കിയതും കണ്ടു മുകളിലെ ഡോറിന്റെ കുറ്റിയിട്ട് കൊണ്ട് തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ആദത്തിനെ..

 

ഒരു നിമിഷം അവന്റെ നോട്ടത്തിൽ അറിയാതെ പാർവതിയുടെ കുഞ്ഞ് ശരീരം പേടികൊണ്ടൊന്ന് വിറച്ചു പോയി..

 

ആദം കാറ്റ് പോലെ പാഞ്ഞു വന്ന് പാർവതിയുടെ കയ്യിൽ കയറി പിടിച്ചുകൊണ്ട് അവളോട് അലറിക്കൊണ്ട് ചോദിച്ചു..

 

ഡീീീ

 

ഞാനൊരു ഉപകാരം ചെയ്തു നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ലേ ടി നീ എന്റെ കെട്ടിലമ്മയായി എന്റെ ഈ മുറിയിൽ ഉണ്ടാകുമെന്ന്..

 

എന്തായാലും പുളികൊമ്പ് നോക്കിയാണ് നീ പിടിച്ചത്.. അവസാനം കുരിശിങ്കലിലെ മരുമകളായല്ലേ.. അല്ലെങ്കിലും നിന്നെപ്പോലത്തെ ലോ ക്ലാസ് ഫാമിലിയിൽ ഉള്ളവർ ചിന്തിക്കുന്നത് എപ്പോഴും ഹൈ ലെവൽ ഉള്ളവരുടെ തലയിൽ കയറാം എന്നാണല്ലോ അവസാനം നീ അത് നടത്തിയെടുക്കുക തന്നെ ചെയ്തു..

 

നല്ലൊരു അവസരം വന്നപ്പോൾ മുതലാക്കി അല്ലേടി നാ**** മോളെ…

 

അപ്പോഴേക്കും പാർവതി കരയുവാൻ തുടങ്ങിയിരുന്നു കാരണം അവൾ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ആദം അവളുടെ മുഖത്ത് നോക്കി പറഞ്ഞത്..

 

അയ്യോ സാർ അങ്ങനെയൊന്നും പറയല്ലേ ആലിസ് അമ്മച്ചി കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ അറിയാതെ സമ്മതിച്ചു പോയതാണ്..

 

ആണോ ആലിസ് അമ്മച്ചി നിന്നോട് കിണറിൽ ചാടാൻ പറഞ്ഞാൽ നീ ചാടുവൊടി ..

 

എല്ലാം നിന്റെ അഭിനയമാണ്.. വന്നു കയറിയില്ല അപ്പോഴേക്കും എന്റെ വീട്ടുകാരെ മുഴുവൻ കയ്യിലെടുത്തു..

 

ദേ ഞാൻ ഒരു കാര്യം പറയാം.. ആറുമാസം വെറും ആറുമാസം കഴിഞ്ഞാൽ ഞാൻ ഒരു ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യും മിണ്ടാതെ അതിൽ ഒപ്പിട്ട് തന്നില്ലെങ്കിൽ നീ ഇപ്പോൾ കണ്ട ആദത്തിനായിരിക്കില്ല കാണുക.. വെറുതെ എന്റെ തനി സ്വരൂപം  പുറത്തെടുപ്പിക്കരുത്.. മനസ്സിലായോടി!!!

 

അവന്റെ അലർച്ചയിൽ ആ പെണ്ണ് കിടുങ്ങി വിറച്ചു പോയി..

 

മനസ്സിലായി മനസ്സിലായി…

 

ഹ്മ്മ്മ്മ്…

 

ഹാ.. പിന്നെ…. കെട്ടിലമ്മ ചമഞ്ഞ് എന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ ജീവിക്കാം എന്ന് നീ വിചാരിക്കേണ്ട.. നീ ഇപ്പോഴും ഇവിടുത്തെ വീട്ടു ജോലിക്കാരി  തന്നെയാണ്.. എല്ലാവരുടെയും മുന്നിൽ നീ ഈ ആദത്തിന്റെ ഭാര്യയായിരിക്കും… പക്ഷെ നീ എനിക്ക് ആരുമല്ല ആരും!!!

 

പിന്നെ ഒരു കാര്യം കൂടെ.. താഴത്ത് നിലത്ത് കിടന്നാൽ മതി  ഞാൻ കിടക്കുന്ന എന്റെ ബെഡിൽലേക്ക് എങ്ങാനും വന്നു കിടന്നാൽ നിന്നെ വലിച്ചുകീറി ചുമരിൽ ഒട്ടിച്ചു കളയും കേട്ടോടി

 

ഹ്മ്മ്മ്മ്.. പാർവതി പേടിയാലേ തലകുലുക്കി..

 

ദാ ഈ പുതപ്പ് എടുത്തോ അത് പറഞ്ഞവൻ കട്ടിലിൽ അലക്ഷമായി കിടന്ന പുതപ്പ് അവളുടെ മുഖത്തേക്ക് എറിഞ്ഞു..

 

അപ്പോഴാണ് അവളുടെ കയ്യിലുള്ള പാൽ ഗ്ലാസ്സ് അവൻ കണ്ടത്..

 

ഓഹോ ഫസ്റ്റ് നൈറ്റ് ആഘോഷിക്കുവാൻ വേണ്ടി വന്നതാണല്ലേ പാൽ ഗ്ലാസും ആയി വന്നത്..

 

അത്..

 

തന്റെ അടുക്കലേക്ക് വശ്യമായ പുഞ്ചിരിയോടെ നടന്നുവരുന്ന ആദത്തിനെ പേടിയാലേ പാർവതി നോക്കി നിന്നു പോയി..

 

തുടരും

Leave a Reply

You cannot copy content of this page