ഇന്ന് നമുക്ക് റവയും തേങ്ങയും വെച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാനുമെല്ലാം ഈ പലഹാരം വളരെ നല്ലതാണ്. കറികളൊന്നുമില്ലാതെ തന്നെ നമുക്ക് ഇത് കഴിക്കാവുന്നതാണ് അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. വറുത്തതോ, വറുക്കാത്തതോ ആയ റവ ചേർത്ത് കൊടുക്കാവുന്നതാണ്.
ഇനി റവയ്ക്കൊപ്പം അരക്കപ്പ് തേങ്ങയും കൂടി ചേർത്ത് കൊടുക്കുക. ശേഷം 5 ചുവന്നുള്ളിയും, പാകത്തിനുള്ള ഉപ്പും, തേങ്ങയുടെയും റവയുടെയും മുകളിലായി നിൽക്കുന്ന പാകത്തിന് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല പോലെ അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ദോശ മാവിന്റെ പരുവത്തിലാണ് ഈയൊരു മാവിനെയും അരച്ചെടുത്തിട്ടുള്ളത്. ശേഷം മാവിലേക്ക് അരടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. അപ്പോൾ ബ്രേക്ഫാസ്റ്റിനുള്ള മാവ് ഇവിടെ തയ്യാറായിട്ടുണ്ട്. ഇനി ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക.
ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക. എന്നിട്ട് ഒരു തവി ബാറ്റർ പാനിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് പലഹാരം വേവിച്ചെടുക്കുക. ശേഷം ഒരുഭാഗം വെന്തു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്ന് എടുത്തു മാറ്റുക. ഇതുപോലെ തന്നെ എല്ലാ പലഹാരവും ചുട്ടെടുക്കുക.
അപ്പോൾ വളരെ സിമ്പിളായിട്ടുള്ള വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രാവിലെ തിരക്കുള്ള ദിവസങ്ങളിൽ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ, കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
