കണ്ണൂർ കോക്‌ടെയ്ൽ ഇത്രയും ടേസ്റ്റിയായ ഒരു ഡ്രിങ്ക് നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടോ.

കണ്ണൂർ കോക്‌ടെയ്ൽ കഴിച്ചിട്ടുള്ളവരാണോ നിങ്ങൾ. വളരെ ഫേമസായ ഈ ഡ്രിങ്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു ഡ്രിങ്ക് തന്നെയാണ്. ഇത്രയും ടേസ്റ്റുള്ള ഈ ഡ്രിങ്ക് തീർച്ചയായും ഒരു വട്ടമെങ്കിലും കഴിച്ചു നോക്കാൻ മറക്കല്ലേ. അപ്പോൾ നോക്കാം വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം മൂന്നു മീഡിയം സൈസിലുള്ള ക്യാരറ്റ് സോഫ്റ്റാകുന്നത് വരെ വേവിച്ചെടുക്കുക.

ഇനി അര കപ്പ് പപ്പായയും കൂടി ചെറിയ പീസുകളാക്കി അരിഞ്ഞെടുക്കുക. ഇനി രണ്ട് സ്‌കൂപ്പ് വാനില ഐസ്ക്രീമും, കോൺഫ്‌ളേക്‌സും, നട്ട്സും, മുന്തിരിയുമാണ് ഈ ഡ്രിങ്കിന്റെ ചേരുവകൾ. ആദ്യം പപ്പായയും ക്യാരറ്റും കൂടി മിക്സിയിൽ പേസ്റ്റുപോലെ അരച്ചെടുക്കുക. ഇനി അതിലേക്ക് എടുത്തുവെച്ചിട്ടുള്ള ഐസ്ക്രീമും കൂടി ചേർത്ത് കൊടുക്കുക. ഇനി ഐസാക്കിയ പാലും ചേർത്ത് കൊടുക്കുക.

ഇനി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. ഇനി ഒട്ടും തന്നെ കട്ടയില്ലാതെ നല്ലപോലെ അടിച്ചെടുക്കുക. ഇനി നേരത്തെ എടുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസും, കോൺഫ്‌ളേക്‌സും, ചേർത്ത് നന്നായിട്ട് മിക്‌സാക്കി എടുക്കുക. എന്നിട്ട് ഓരോ സെർവിങ് ഗ്ളാസ്സിലേക്ക് മാറ്റുക.

അപ്പോൾ വളരെ ടേസ്റ്റിയായ കണ്ണൂർ കോക്‌ടെയ്ൽ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഒരു പ്രത്യേക ടേസ്റ്റിലുള്ള ഡ്രിങ്ക് തന്നെയാണ് ഇത്. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page