വീട്ടിൽ ചെറു കൃഷികൾ ചെയ്യാൻ ആഗ്രഹം ഉള്ളവരാണ് നമ്മൾ,പ്രത്യകിച്ചും വിഷാംശം അടങ്ങിയ പച്ചക്കറികൾ ചന്തകളിൽ കിട്ടുന്ന ഈ സമയത്ത്. പക്ഷെ കൂടുതൽ പേരുടെയും പ്രശ്നം സ്ഥലം കുറവാണ് എന്നുള്ളതായിരിക്കും. എന്നാൽ ചെറിയ സ്ഥലത്ത് എന്നും നനക്കേണ്ട ആവശ്യമില്ലാതെ എങ്ങനെ ചീര കൃഷി ചെയ്യാ൦ എന്നും, അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് എന്നുമാണ് ഇവിടെ വിവരിക്കുന്നത്. കുറച്ച് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കുകയോ വെള്ളം ഒഴിക്കാൻ സാധിക്കാതെ വരുമ്പോഴോ ടെൻഷൻ വേണ്ട, കാരണം അങ്ങനത്തെ രീതിയിൽ ആണ് ഇവിടെ ചീര കൃഷി ചെയ്യുന്നത്.
ആദ്യം പറമ്പിൽ നിന്ന് ചീര തൈകൾ പറിച്ചെടുക്കുക, ഇതിന് പ്രത്യേകിച്ച് വളം ഒന്നും ആവശ്യമില്ല.അത് കൊണ്ട് തന്നെ കൃഷി വളരെ എളുപ്പമാണ്.ഇനി ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രണ്ടു പ്ലാസ്റ്റിക് കുപ്പികൾ,ഒരു കത്രിക, പഴയ തുണി ഒന്ന്,വെള്ളം,പിന്നെ മണലും ചാണകപ്പൊടിയും ചേർത്ത മണ്ണ് കൂടി എടുക്കുക. രണ്ടു പ്ലാസ്റ്റിക് കുപ്പികളുടെയും മുക്കാൽ ഭാഗം വെച്ചുമുറിച്ചെടുക്കുക. ഇനി നമ്മൾ തുണി നീളത്തിന് ചെറിയ കഷണങ്ങളായി കീറി മൂന്നോ നാലോ ഇഞ്ചു കുപ്പിയിൽ ഇറക്കി വെക്കുക. ബാക്കി തുണി വെളിയിലേക്ക് ഇടുക.ശേഷം ഇതിൽ മണ്ണ് നിറയ്ക്കുക. തുണി താഴെ അറ്റം വരെ എത്തി നിക്കാൻ വേണ്ടി ശ്രദ്ധിക്കുക.
ഇനി ചീര തൈ ഈ കുപ്പിയിലേക്ക് ഇറക്കുക.അത് കഴിഞ്ഞു മുറിച്ച കുപ്പിയുടെ താഴെ ഭാഗം എടുത്ത് അതിൽ വെള്ളം നിറക്കുക. ശേഷം ഇതിലേക്ക് ചീര തൈ വെച്ച കുപ്പി ഇറക്കി വെക്കുക.താഴെയുള്ള കുപ്പിയിൽ നിന്നും വെള്ളം വലിച്ചെടുക്കാൻ വേണ്ടി തുണി വെള്ളത്തിൽ തട്ടി നിക്കാൻ ശ്രദ്ധിക്കുക. ഇതിലെ വെള്ളം തീരുന്നത് വരെ നനച്ച് കൊടുക്കേണ്ട ആവശ്യമില്ല. ഇത് പെട്ടെന്ന് തീരുകയുമില്ല. തൈ വെച്ചു ആദ്യം ദിവസം വേണമെങ്കിൽ കുറച്ച് വെള്ളം നനച്ച് കൊടുക്കാം. ഇത് വെച്ച് കഴിഞ്ഞതിന് ശേഷം ഏകദേശം പതിനെട്ട് ദിവസം കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും വേര് വന്നിട്ടുള്ളതും വളർന്നതും.
ഇത് പോലെ എത്ര കുപ്പിയിൽ വേണമെങ്കിൽ ചീര കൃഷി നടത്താവുന്നതാണ്.വെള്ളം ഒഴിക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുന്നവർക്കും വെള്ളത്തിന്റെ ക്ഷാമം കാരണം വെള്ളം ഒഴിക്കാൻ ബുദ്ധിമുട്ടുന്നവർക്കും പരീക്ഷിച്ചാൽ വിജയിക്കുന്ന ഒരു നല്ല രീതി തന്നെയാണ്. വീട്ടിൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവരിലേക്ക് ഇത് ഷെയർ ചെയ്ത് എത്തിക്കുക. അത്തരക്കാരെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ വിശാലമായി മനസ്സിലാകാൻ സാധിക്കും.
