അഞ്ചു മിനിറ്റിൽ അരിപ്പൊടി കൊണ്ട് കിടിലൻ ക്രിസ്പി ദോശ

ഇന്നത്തെ കാലം തിരക്കുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് പെട്ടന്ന് തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ആഹാരങ്ങളോടാണ് എല്ലാവർക്കും ഏറെ പ്രിയം. അപ്പോൾ ഇന്ന് നമുക്ക് വെറും അഞ്ചു മിനിറ്റിൽ അരിപ്പൊടി കൊണ്ട് ഒരു കിടിലൻ ദോശ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കാൽ കപ്പ് ചോറും കൂടി അരിപ്പൊടിക്ക് ഒപ്പം ചേർത്ത് കൊടുക്കുക.

ശേഷം ഒന്നര കപ്പ് വെള്ളം കൂടി പച്ചരിക്ക് ഒപ്പം ചേർത്ത് കൊടുക്കുക. ഇളം ചൂടുള്ള വെള്ളം വേണം എടുക്കാൻ. ഇനി നല്ല പേസ്റ്റായി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ കടലമാവും ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു പകുതി നാരങ്ങയുടെ നീരും, ചേർത്ത് നന്നായി ഇളക്കുക. ഇനി മൂന്നു പിഞ്ച് ബേക്കിങ് പൗഡറും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന തവയിലേക്ക് മാവിനെ ഒഴിച്ച് കനം കുറച്ചു പരത്തി എടുക്കുക. വളരെ നൈസായി വേണം ദോശ ചുട്ടെടുക്കാൻ. മസാല ദോശ പോലെ ചുട്ടെടുത്താൽ മതിയാകും. വളരെ ടേസ്റ്റിയായ ദോശ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വെറും അഞ്ചു മിനിറ്റിൽ തന്നെ ദോശ തയ്യാറാക്കാവുന്നതാണ്.

തിരക്കുള്ള ദിവസങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ദോശ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ചിറ്ററൂസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

 

Leave a Reply