വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങൾ കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികര മായിട്ടുള്ളതുമായ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ശേഷം ഓയിൽ ചൂടായി വരുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞതും, 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം സവാള നല്ലപോലെ വാടി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ശേഷം ഉള്ളിയും, പച്ചമുളകും, നല്ലപോലെ മൂത്ത് വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൈ വിടാതെ ഇളക്കുക. ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്തിളക്കുക. എന്നിട്ട് മൂന്ന് കോഴിമുട്ട പുഴുങ്ങി ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് അതിനെ മസാലയിലേക്ക് ചേർത്തിളക്കുക.
ശേഷം മുട്ടയും, മസാലയും നല്ലപോലെ യോജിച്ചു വരുമ്പോൾ പാകത്തിന് ഉപ്പും കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. എന്നിട്ട് അതിനെ ഒരു ചപ്പാത്തി കോലുകൊണ്ട് പരത്തുക. ശേഷം ഒരു റൗണ്ട് ഷേപ്പിലുള്ള അടപ്പുകൊണ്ട് പ്രസ് ചെയ്ത് ബ്രെഡ് മുറിച്ചെടുത്ത ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് വച്ച് കൊടുക്കുക. എന്നിട്ട് റൗണ്ട് ഷെയ്പ്പിലുള്ള മറ്റൊരു ബ്രെഡ് മുകളിലായി വച്ച് സൈഡ് ഭാഗം ചേർത്ത് ഒട്ടിക്കുക.
ശേഷം എല്ലാ ബ്രെഡും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് കുറച്ച് ബ്രഡ് പൊടി എടുക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും കൂടി ചേർത്തിളക്കുക. ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളമെടുക്കുക. എന്നിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള ഓരോ പലഹാരവും വെള്ളത്തിൽ മുക്കിയശേഷം ബ്രഡ് പൊടിയിൽ പൊതി ഞ്ഞെടുക്കുക. എല്ലാ പലഹാരവും ഇതുപോലെതന്നെ തയ്യാറാക്കി എടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂണ് ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം പാനീൻറെ എല്ലാ ഭാഗത്തേക്കും ഓയിൽ സ്പ്രെഡ്ടാക്കിയ ശേഷം തിരിച്ചും മറിച്ചുമിട്ട് പലഹാരം നല്ലപോലെ മൊരിച്ചെടുക്കുക. ബ്രെഡ് നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു സ്നാക്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
