നമുക്ക് എല്ലാവർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്കാ. എന്നാൽ ഏറെ പോഷകഗുണങ്ങളുള്ള ഈ പാവയ്ക്കാ നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു പച്ചക്കറി കൂടിയാണ്. എന്നാൽ ഇന്ന് നമുക്ക് പാവയ്ക്കാ വെച്ചിട്ടുള്ള ഒരു റെസിപ്പി പരിചയപ്പെട്ടാലോ. ആദ്യം ഒരു പാവയ്ക്കാ നല്ല പോലെ കഴുകി വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
ഇനി നന്നായിട്ട് തിളച്ചു വന്ന എണ്ണയിലേക്ക് ഈ പാവക്കയെ ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഇനി പൊരിക്കാൻ എടുത്ത എണ്ണയിൽ നിന്നും ആവശ്യമായ എണ്ണ പാനിലേക്ക് എടുത്തിട്ട് ബാക്കി വന്ന എണ്ണ മാറ്റി വെക്കുക. ശേഷം പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം മുക്കാൽ ടീസ്പൂൺ കടുക് എണ്ണയിലേക്ക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സവാള അരിഞ്ഞു അടുപ്പിലേക്ക് വെച്ച് മൂപ്പിക്കുക. ഇനി ഒരു ചെറിയ പീസ് ഇഞ്ചിയും നാലോ അഞ്ചോ ഇതൾ വെളുത്തുള്ളിയും ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ഒന്നര ടീസ്പൂൺ അളവിൽ മുളക്പൊടി,കാൽ ടീസ്പൂൺ നല്ല ജീരകം,കാൽ റ്റീസ്പൂണിലും താഴെ ഉലുവ, കുറച്ചു വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി അടുപ്പിൽ വാടാൻ വെച്ചിരുന്ന സവാള മൂത്തു വന്നിട്ടുണ്ട്. അതിലേക്ക് കുറച്ചു കറിവേപ്പില രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇനി തക്കാളി നന്നായിട്ട് വാടി വന്നാൽ നേരത്തെ അരച്ച് വെച്ചിട്ടുള്ള മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ഈ മസാലയുടെ സ്മെൽ മാറി എണ്ണ തെളിഞ്ഞു വരുന്നത് വരെ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ പഞ്ചസാരയും പൊരിച്ച പാവക്കയും ചേർത്ത് മിക്സാക്കുക. ഇനി തിളച്ചു വറ്റി വന്ന കറിയിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഈ കറി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഉപ്പും മുളകും എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
