ഉള്ളി കൊണ്ട് ഒരു സിംപിൾ ചമ്മന്തി ഉണ്ടാക്കിയാലോ.

ഇന്ന് നമുക്ക് ചോറിനും അവിച്ച കപ്പയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ഉണ്ടാക്കിയാലോ. ഉള്ളിയും മുളകും വെച്ചാണ് ഈ ചമ്മന്തി തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ സ്വാദേറിയ ഈ ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി കാൽ കപ്പ് അളവിൽ വെളുത്തുള്ളിയും, കുറച്ചു കശ്‍മീരി മുളകും കൂടി ചേർത്ത് നല്ല പോലെ മൂപ്പിക്കുക.

ശേഷം രണ്ട് മീഡിയം സവാള ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് വഴറ്റുക. ഇനി ട്രാൻസ്പെരന്റ് ആയി വന്ന സവാളയിലേക്ക് രണ്ട് പീസ് വാളൻ പുളി കൂടി ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം ചേർത്ത് നന്നായി വഴറ്റിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി കുറച്ചൊന്നു തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി വെള്ളമൊന്നും ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇനി നേരത്തെ അടുപ്പിൽ വെച്ചിരുന്ന പാൻ വീണ്ടും അടുപ്പിലേക്ക് വെച്ച് കൊടുക്കുക.

ശേഷം പാനിൽ ഒന്നര റ്റീസ്പൂണോളം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, ഉഴുന്ന് പരിപ്പും ചേർത്ത് കൊടുക്കുക. ഇനി അരച്ച് വെച്ചിട്ടുള്ള പേസ്റ്റ് ഈ പാനിലേക്ക് ചേർത്ത് ഇളക്കുക. ഇനി ചമ്മന്തിയിലെ വെള്ളമൊക്കെ നല്ല പോലെ വറ്റിച്ചെടുക്കുക. ഇനി ആവശ്യമായ ഉപ്പും കൂടി ഈ സമയം ചേർത്ത് കൊടുക്കുക. ഇനി വെള്ളമൊക്കെ വറ്റി എണ്ണ തെളിഞ്ഞു വന്നാൽ ഒരു ടീസ്പൂൺ ശർക്കര കൂടി ചേർത്ത് മിക്‌സാക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളി മുളക് ചമ്മന്തി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മറ്റു കറികൾ ഇല്ലാത്ത ദിവസങ്ങളിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടിയതാ ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. നല്ല ചൂട് ദോശക്കും ഇഡ്ഡലിക്കും ഒക്കെ കൂടെ സെർവ് ചെയ്യാൻ പറ്റിയ നല്ലൊരു കറിയാണ്. ഇന്നത്തെ ലഞ്ചിന്‌ ഇതാകട്ടെ കറി.

Leave a Reply

You cannot copy content of this page