ക്രീം ചീസ് ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കൂ

കടയിൽ നിന്നും ക്രീം ചീസ് വാങ്ങുക എന്നത് കുറച്ചു പൈസ ചിലവുള്ള കാര്യം തന്നെയാണ്. അപ്പോൾ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെ ക്രീം ചീസ് വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ലിറ്റർ പാൽ എടുക്കുക. ഇനി പാലിനെ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി രണ്ടര ടേബിൾ സ്പൂൺ വിനെഗർ പാലിൽ ചേർത്ത് കൊടുക്കുക. ഇനി പാൽ നന്നായി പിരിയിച്ചെടുക്കുക.

ഇനി പിരിഞ്ഞുവന്ന പാലിനെ അരിച്ചെടുക്കുക. ശേഷം ഈ മിക്സ് തണുക്കാനായി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഈ മിക്സ് മാറ്റുക. ശേഷം നന്നായി അടിച്ചെടുക്കുക. ഇനി നേരത്തെ അടിച്ചു മാറ്റി വെച്ച വെള്ളത്തിൽ നിന്നും ഒരു സ്പൂൺ വെള്ളവും ചേർത്ത് ഈ മിക്സ് സോഫ്റ്റായി അടിച്ചെടുക്കുക. ശേഷം ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് ഈ ക്രീം തണുപ്പിച്ചെടുക്കുക.

ഇനി ക്രീം ഡ്രൈ ആകാതിരിക്കാൻ പാലിന്റെ വെള്ളം ഒരു സ്പൂൺ മുകളിലായി വീഴ്ത്തി ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ തണുക്കാനായി വെക്കുക. ഇനി ഒരു മണിക്കൂറിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ക്രീം ചേർത്ത് വെണ്ണ പോലെ അടിച്ചെടുക്കുക. എന്നിട്ട് ഒരു അടച്ചുറപ്പുള്ള പാത്രത്തിൽ ക്രീം ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ക്രീം ചീസ് നല്ല വെണ്ണ പോലെ കിട്ടിയിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാളൂസ് കിച്ചൺ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page