മസാല മുളക് ബജി ഇനി മുതൽ ചായക്ക് ഇതാകട്ടെ സ്നാക്ക്. ഒരു വേറെയ്റ്റി ടേസ്റ്റിൽ

ചായക്കൊപ്പം കഴിക്കുന്ന ബജികളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുളക് ബജി. എന്നാൽ ഇന്ന് സാദാരണ കഴിക്കുന്ന മുളക് ബജികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബജിയാണ് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഈ മുളക് ബജി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ബജിക്ക് വേണ്ടീട്ടുള്ള ബാറ്റെർ റെഡിയാക്കി എടുക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക.

ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കുറെച്ചെയായി വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ ബാറ്റെർ കലക്കിയെടുക്കുക. ഇനി രണ്ട് മീഡിയം പൊട്ടറ്റോ പുഴുങ്ങി ഉടച്ചെടുക്കുക. എന്നിട്ട് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്,ഒരു പച്ചമുളക്,ഒരു ചെറിയ കഷ്ണം ഇഞ്ചി,കുറച്ചു മല്ലിയില, അര ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ ഡ്രൈ മംഗോ പൗഡർ, കാൽ ടീസ്പൂൺ നല്ല ജീരകം പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക.

ഇനി കൈ കൊണ്ട് മസാല നല്ല പോലെ കുഴച്ചടുക്കുക. ഇനി ബജിക്ക് വേണ്ടീട്ടുള ആവശ്യമായ മുളക് എടുക്കുക. മുളകിന്റെ രണ്ട് സൈഡും കട്ട് ചെയ്ത ശേഷം സീഡ്‌സ് എടുത്തു മാറ്റുക. ഇനി ഈ മുളകിന്റെ ഉള്ളിലേക്ക് പൊട്ടറ്റോ മസാല വെച്ച് കൊടുക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടാക്കി എടുക്കുക. എന്നിട്ട് മസാല ഫിൽ ആക്കിയ മുളകിനെ ആദ്യം തയ്യാറാക്കിയ ബാറ്ററിലേക്ക് മുക്കിയ ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

ഇനി മറിച്ചും തിരിച്ചുമിട്ട് ബജിയെ ഫ്രൈ ആക്കി എടുക്കുക. വളരെ ടേസ്റ്റിയായ മുളക് ബജി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. സാദാരണ മുളക് ബജിയെക്കാൾ ടേസ്റ്റാണ് ഈ ബജി കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page