ഒരു കപ്പ് നുറുക്ക് ഗോതമ്പ് എടുക്കാനുണ്ടോ ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.

നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒത്തിരി റെസിപ്പീസ് നമുക്ക് അറിയാം. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കിയാലോ. വളരെ ഹെൽത്തിയായ ഒരു ഡ്രിങ്കാണ് ഇത്. കളറോ എസ്സെൻസുകളോ ചേർക്കാതെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരുപാത്രത്തിലേക്ക് ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ല പോലെ കഴുകി എടുക്കുക. ശേഷം ഗോതമ്പിലേക്ക് നല്ല തിളച്ച വെള്ളം ചേർത്ത് പതിനഞ്ചു മിനിറ്റോളം ഗോതമ്പിനെ കുതിരാനായി വെക്കുക.

ഇനി കുതിർന്നു കിട്ടിയ ഗോതമ്പിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് കുതിരാനായി ചേർത്തിരുന്ന വെള്ളം കുറച്ചു മാറ്റിയ ശേഷം ബാക്കി വെള്ളത്തിൽ ഗോതമ്പ് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ഗോതമ്പിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം ഗോതമ്പ് വേസ്റ്റിനെ കളയുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ലിറ്റർ പാലും കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം പാൽ ഒന്ന് ചൂടായി വരുമ്പോൾ നാല് ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് ഇളക്കുക. ഇനി ഷുഗർ മെൽറ്റായി വന്നാൽ അരച്ച് വെച്ചിട്ടുള്ള നുറുക്ക് ഗോതമ്പിന്റെ പാലിനെ പാലിലേക്ക് ചേർത്ത് ഇളക്കുക.

ഫ്ളൈയിം ലോയിലിട്ടു വേണം പാൽ ഒഴിക്കാൻ. ശേഷം ഗോതമ്പ് മിക്സ് ഒഴിച്ച ശേഷം കൈ വിടാതെ ഇളക്കുക. എന്നിട്ട് ഒരു കുറുക്കിന്റെ പരുവത്തിൽ ആയി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി തണുത്തു കിട്ടിയ ഗോതമ്പ് മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഈ മിക്സിനൊപ്പം ഒരു കപ്പ് പാൽ കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പാൽപ്പൊടി, ഒരു ഏലക്ക, ഒരു ക്യാരറ്റ് വേവിച്ചത്, എന്നിവ നന്നായി അടിച്ചെടുക്കുക.

ശേഷം എല്ലാം കൂടി നല്ല പോലെ അടിച്ചെടുത്ത ശേഷം ഗ്ലാസ്സിലേക്ക് മാറ്റുക. എന്നിട്ട് മുകളിലായി കുറച്ചു ഐസ്ക്രീമും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കിടിലൻ മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. കുറച്ചു കസ്കസ് കൂടി കുതിർത്തി ചേർത്താൽ അതും വളരെ ടേസ്റ്റിയാണ്. എല്ലാവരും ഈ ഡ്രിങ്ക് തീർച്ചയായും തയ്യാറാക്കി നോക്കണേ. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഇത്.

Leave a Reply

You cannot copy content of this page