പല സാധനങ്ങളും കൊണ്ട് നമ്മൾ അച്ചാർ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട മീൻ കൊണ്ട് ഒരു അടിപൊളി അച്ചാർ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ അച്ചാർ തയ്യാറാക്കാനായി അര കിലോ മാംസമുള്ള ഏതെങ്കിലും മീനെടുക്കുക. ശേഷം മീനിനെ ചെറിയ പീസുകളായി മുറിച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മീനിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നല്ല പോലെ മിക്‌സാക്കുക.
എന്നിട്ട് മീനിനെ നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന കടായിലേക്ക് അഞ്ച് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് 3 ടേബിൾ സ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞത് ചേർത്ത് വറുക്കുക. ശേഷം ഒന്ന് വഴറ്റിയെടുത്ത ഇഞ്ചിയിലേക്ക് 2 ടേബിൾ സ്പൂൺ വെളുത്തുള്ളി രണ്ടായി മുറിച്ചത് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, 3 പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക.
ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം ഒരു ടേബിൾ സ്പൂൺ ചേർക്കുക. ശേഷം അഞ്ച് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, കാൽ ടീസ്പൂൺ ഉലുവപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക.ശേഷം ഇതിലേക്ക് ബാക്കിയുള്ള പുളി വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ കപ്പ് അതിനൊപ്പം 2 ടേബിൾ സ്പൂൺ വൈനാഗിരിയും ചേർത്ത് ഇളക്കി വഴറ്റുക.
ശേഷം വിനാഗിരിയും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം തിളച്ചുവന്നാൽ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള മീൻ ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് എല്ലാം നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മീനച്ചാർ തയ്യാറാക്കി നോക്കണേ.
