കുറ്റികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് കേക്ക്. പല തരത്തിലുള്ള കേക്കുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ കൊറോണ വന്നതോടുകൂടി കടയിൽ നിന്നും ഇഷ്ടാനുസരണം പുറത്തു പോയി വാങ്ങാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോൾ എപ്പോഴും കേക്ക് കഴിക്കാൻ തോന്നുന്നവർക്കായി ഇതാ ഒരു സിമ്പിൾ ആൻഡ് ടേസ്റ്റി ഹോം മൈഡ് കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ ചെയ്താൽ എത്ര കേക്ക് തയ്യാറാക്കാൻ അറിയാത്തവർക്കും ചെയ്യാൻ കഴിയും . അപ്പോൾ ഇനി കാണാം വളരെ ടേസ്റ്റിയായ എന്നാൽ വളരെ സിമ്പിളായ കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു ക്ളീൻ ബൗളിലേക്ക് മൂന്നു മുട്ട പൊട്ടിച്ചു ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു കപ്പ് പൊടിച്ച പഞ്ചസാര, ഒരു പിഞ്ച് ഉപ്പും ഈ മുട്ടയിലേക്ക് ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ശേഷം ഒന്ന് ക്രീം ടെക്സ്റ്റർ ആയി വന്നാൽ അര കപ്പ് സൺ ഫ്ളവർ ഓയിൽ, പൗഡേർഡ് വാനില ഫ്ലേവർ, മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് കൊടുക്കുക. ഇനി ഒന്നേകാൽ കപ്പ് മൈദാ കുറെച്ചെയായി ഈ മുട്ടയുടെ മിക്സിലേക്ക് ചേർത്ത് ഒന്ന് ബീറ്റാക്കി മിക്സാക്കി എടുക്കുക. ഇനി ഒരു സോസ് പാനിൽ ഒരു ബട്ടർ പേപ്പർ വെച്ച് കൊടുത്ത ശേഷം കുറച്ചു ഓയിൽ സ്പ്രെടാക്കി കൊടുക്കുക. ഇനി ഈ ബാറ്റർ ഈ പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ലോ ഫ്ളൈമിൽ അര മണിക്കൂറാണ് ഇത് വേവാനായി വേണ്ട സമയം.
ഇനി ഒരു കപ്പ് പാല് എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ പ്പൊടി ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഒന്ന് നല്ല പോലെ ഇളക്കുക. ഇനി ഈ മിക്സ് ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക. അര മണിക്കൂറായി വന്നപ്പോൾ കേക്ക് റെഡിയായി വന്നിട്ടുണ്ട്. ശേഷം തണുത്തു വന്നാൽ ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി നേരത്തെ തയ്യാറാക്കി എടുത്ത പാൽ മിക്സ് ഈ കേക്കിന്റെ മുകളിൽ വീഴ്ത്തി കഴിക്കാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ വായിലിട്ടാൽ അലിഞ്ഞുപോകുന്ന മിൽക്ക് കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. അവധി കാലങ്ങളിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു കേക്ക് തന്നെയാണ് ഇത്. മാജിദ ഷഫീർ മൈ ചാപ്റ്റർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
