*ചെകുത്താന്റെ പ്രണയം 24*
സണ്ണി നേരെ ചെന്ന് മേൽ കഴുകി..തൻ്റെ ബനിയനും കള്ളി മുണ്ടും ധരിച്ചു …
“എന്നതാ കഴിക്കാൻ ഉള്ളത്” സണ്ണി അമ്മുവിൻ്റെ നേരെ ചോദിച്ചു…
“ഞാൻ…ചപ്പാത്തി ആണ് ഉണ്ടാക്കിയത്…കൂടെ മുട്ട കറിയും”അമ്മു അവനെ നോക്കി പറഞ്ഞു…
“ചോർ ഇരിപ്പില്ലെ….എനിക് ഇതൊന്നും ഇറങ്ങി പോവില്ല…എനിക്ക് ചോർ വേണം 3 നേരം…എൻ്റെ ഭാര്യ ആവാൻ ഒരുങ്ങി പുറപ്പെട്ടപ്പോൾ എൻ്റെ ഇഷ്ടങ്ങൾ ഒന്നും പറഞ്ഞു തന്നില്ലേ… നിൻ്റെ കൂട്ടുകാരി…അവള് വരുമ്പോൾ കാണുന്ന ആണല്ലോ…ഞാൻ തിന്നുന്നത്” സണ്ണി കളി ആയി ചോദിച്ചു..
“ഞാൻ …ചോർ എടുത്തിട്ട് വരാം…” അമ്മു ബാകി ഉണ്ടായിരുന്ന ചോറും കറികളും അവൻ്റെ മുന്നിലേക്ക് നിരത്തി …
തൻ്റെ മുന്നിൽ വെച്ച് തന്നെ അവൻ 6 ചപ്പാത്തി കഴിച്ചിരുന്നു…പിന്നെ ഇതാ ചോറും…
ഇങ്ങനെ പോയാൽ റേഷൻ തികയില്ലാലോ …അമ്മു സ്വയം ഓർത്തു
“എൻ്റെ കഴിപ്പ് കണ്ട് കണ്ണ് വെക്കാൻ നിൽക്കണ്ട… എല്ലു മുറിയെ പണി എടുത്തിട്ട് ആണ് വന്നു തിന്നുന്നത്..നിന്നെ പോലെ അടുക്കളയിൽ രണ്ട് ഓട്ടം ഓടിയാൽ പോരാ എനിക്…അതുകൊണ്ട് എനിക് എന്നും നല്ല ചോറും ഇറച്ചിയും മീനും വേണ്ടി വരും…അമ്മച്ചിയുടെ കൂടെ നിന്ന് എല്ലാം പഠിച്ച് എടുതേക്…കേട്ടോ ഡീ”സണ്ണി അവളെ നോക്കി പറഞ്ഞു
അമ്മു എല്ലാത്തിനും തല ആട്ടി…
അടുക്കള എല്ലാം വൃത്തി ആകി അമ്മു ബെഡ് റൂമിൽ പോയി…
സണ്ണി കാര്യം ആയി എന്തോ മൊബൈലിൽ കണ്ട് ചിരിക്കുന്നു…
അമ്മു ഒന്ന് നോക്കി…
ഏതോ പഴയ സിനിമ കോമഡി കണ്ട് ചിരിക്കുക ആണ്..
ലൈറ്റ് ഓഫ് ആകി അമ്മു അവൻ്റെ അടുത്തേക്ക് നീങ്ങി…
സണ്ണി വേഗം ഫോൺ ഓഫ് ആകി..ഒന്ന് കൂടി നീങ്ങി കിടന്നു
“അതേ ..എനിക് കുഷ്ഠം ഒന്നും ഇല്ലാ..ഇങ്ങനെ നീങ്ങി കിടക്കാൻ” അമ്മു ദേഷ്യത്തിൽ പറഞ്ഞു
സണ്ണി ഉടനെ തിരിഞ്ഞു കൊണ്ട് അവളുടെ കയ്യ് മുട്ടിൽ അമർത്തി പിടിച്ചു…
“നിനക്ക് കുഷ്ഠം ഉണ്ട്…നിൻ്റെ മനസ്സിന് ആണ് എന്ന് മാത്രം….നേരെ ചൊവ്വേ നടന്നിരുന്നവരെ തലയിൽ മുണ്ട് ഇട്ടു നടക്കുന്ന അവസ്ഥ ആകിയില്ലെ നീ…എന്നിട്ട് എന്ത് നേടി നീ….ഇങ്ങനെ ഈ സൗകര്യം പോലും ഇല്ലാത്ത വീടിൽ…ഈ കൊതുക് കടി കൊണ്ട് കിടന്നിട്ട്…എന്നതാ നിനക്ക് കിട്ടുന്നത്??? ദേഷ്യത്തിൽ പല്ല് കടിച്ചു കൊണ്ട് സണ്ണി ചോദിച്ചു…
അമ്മു അവൻ്റെ കയ്യ് വിടുവിച്ചു അവൻ്റെ വയറിനെ ചുറ്റി പിടിച്ചു..അവൻ്റെ നെഞ്ചിലെ ചൂടിൽ തല ചേര്ത്തു…പെട്ടന്ന് ഉള്ള പ്രവർത്തിയിൽ സണ്ണി പതറി പോയി
“പട്ട് മെത്തയിൽ കിടന്നാലും…ഈ സുഖം എനിക് കിട്ടില്ല ഇച്ഛാ…കൊതുക് കടി അല്ല…ഇനി എന്നെ പാമ്പ് വന്ന് കടിക്കും പറഞ്ഞാലും…ഞാൻ ഈ കട്ടിൽ വിട്ട് പോവില്ല….’ അമ്മുവിൻ്റെ വാക്കുകൾ അവൻ്റെ ഹൃദയ താളം തെറ്റിച്ചു…
“ഇച്ഛാ…എന്താ ഇങ്ങനെ മിടിക്കുന്ന…പൊട്ടി പോവും ഇപ്പൊ” അമ്മു പറഞ്ഞു
“മാറി കിടക്കടി…” സണ്ണി ഒറ്റ ഉന്ത് ഉന്തി…തിരിഞ്ഞു കിടന്നു
#####
പിറ്റെ ദിവസം പതിവ് പോലെ….
പതിവ് പോലെ സണ്ണി ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മു അവനും പ്രഭാത ഭക്ഷണം എല്ലാം തയ്യാർ ആകി വെച്ചു…
തൻ്റെ മുന്നിൽ ഒരു നേന്ത്രപ്പഴം മുട്ടയും കൂടി പുഴുങ്ങി വെച്ച അമ്മുവിനെ അവൻ നോക്കി
“ഇത് എന്നത്തിനാ…ഞാൻ എന്താ ജിമ്മിൽ പോകുന്നുണ്ടോ…?? സണ്ണി ചോദിച്ചു
“എന്നെ പോലെ അടുക്കളയിൽ കിടന്നു ഓടുന്ന പണി അലാല്ലോ….അതുകൊണ്ട് കുറച്ച് കൂടി സ്റ്റാമിന കിട്ടാൻ വേണ്ടി ആണ്..കഴിച്ചോ…ഇനി മുതൽ എന്നും തരാം”അമ്മു കാര്യമായി പറയുന്ന കേട്ട് അവൻ ചിരി വന്നു എങ്കിലും അത് മറച്ചു പിടിച്ചു കൊണ്ട് അവൻ അവളോട് പറഞ്ഞു
“എൻ്റെ സ്റ്റാമിന നിനക്ക് കുറച്ച് കഴിഞ്ഞു മനസ്സിൽ ആയിക്കോളും…നീ എന്നെ ഇത്രക്ക് കഷ്ടപ്പെട്ട് ഊട്ടി വിടാൻ നിൽക്കണ്ട…”
അമ്മു മുഖം വീർപ്പിച്ചു അവനെ നോക്കി…
സണ്ണി കയ്യ് കഴുകി വരുമ്പോഴും മുഖം വീർപ്പിച്ചു നിൽക്കുന്ന അമ്മുവിനെ നോക്കി അവൻ പറഞ്ഞു
“ഇനി ഇതുപോലെ വീർപ്പിച്ചാൽ…കടിച്ചു എടുക്കും ഞാൻ…ഓർത്തോ” പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞത് കേട്ടു..എന്ന് അറിയാതെ കവിളിൽ കയ്യ് വെച്ചു..
“ഉച്ചക്ക് ഊണിന് ഞാൻ ഉണ്ടാവില്ല….എന്നെ കാത്തു ഇരിക്കേണ്ട ” സണ്ണി ഇറങ്ങാൻ നേരം പറഞ്ഞു
“അത് എന്താ…അപ്പോ വിശക്കില്ലെ…എന്താ കാര്യം ?? അമ്മു അധികാരത്തോടെ ചോദിച്ചു
“എല്ലാം പറയാൻ നീ ആരാ….ഇവിടെ മര്യാദക്ക് ചോറും കറിയും വെച്ച് ഒരു മൂലക്ക് ഇരുന്നോണം കേട്ടോ ഡീ…ഭാര്യ ചമയാൻ വന്നാൽ ഉണ്ടല്ലോ…”തൻ്റെ നേരെ ദേഷ്യത്തോടെ സംസാരിക്കുന്ന സണ്ണിയെ അമ്മു പേടിയോടെ നോക്കി…
സണ്ണി അവളെ നോക്കി പേടിപ്പിച്ചു ലോറിയിൽ കയറി പോയി…
#####
ഉച്ചക്ക് അലീന അമ്മുവിനെ തിരഞ്ഞു വന്നിരുന്നു…
“എന്താ മോളെ ഇനി ഭാവി പ്ലാൻ…ഇനി 6 ദിവസം കൂടി കഴിഞ്ഞാൽ…. ക്ലാസ്സ് തുടങ്ങും
ഡിഗ്രീ കമ്പ്ലീറ്റ് ചെയ്യാൻ ഉദ്ദേശം ഇല്ലെ…അതോ കുടുംബിനി ആവാൻ ആണോ!!!!അലീന ചോദിച്ചു
“ഉറപ്പ് ആയിട്ടും കമ്പ്ലീറ്റ് ആകും…. ഇച്ഛാ ആയിട്ട് ഒന്ന് സെറ്റ് ആയി വരുന്നത് ഉള്ളൂ..ഇടക്ക് മയത്തിൽ ആണ്..ഇടക്ക് ദേഷ്യവും….അറിയില്ല എവിടെ ചെന്ന് അവസാനിക്കും എന്നു ” അമ്മു മീൻ വറുത്തു കൊണ്ട് അലീനയെ നോക്കി പറഞ്ഞു
“അയല ആണല്ലോ മോളെ..നിൻ്റെ കെട്ടിയോൻ ഏറ്റവും ഇഷ്ടം ഇതാ…”അലീന പറഞ്ഞു
“അതുകൊണ്ട് ആണ് ഉണ്ടാകുന്ന….അലീ നിനക്ക് എന്നെ ഒന്ന് ഈ ഊൺ ആയിട്ട് ഒന്ന് ഇച്ചായുടെ അടുത്ത് കൊണ്ട് പോവാൻ പറ്റോ….. ഇന്നു അങ്ങേര് ഊൺ കഴിക്കാൻ വരുന്നില്ല…എന്തോ തിരക്ക് ആണ്”അമ്മു വിഷമത്തിൽ പറഞ്ഞു
“അങ്ങേർ ഒരു നേരം കഴിച്ചില്ല കരുതി ഒരു പ്രശ്നവും ഇല്ലാ…എന്തൊരു തടി ആണ്…അതൊക്കെ ഒന്ന് കുറയാട്ടെ…”അലീന പറഞ്ഞു
അമ്മു നോക്കി പേടിപ്പിച്ചപോ അലീന വേഗം സമ്മതം മൂളി…
######
പണി എടുത്ത് ഒന്ന് വിശ്രമിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് …. അലീനയുടെ സ്കൂട്ടറിൽ അമ്മുവും കൂടെ വരുന്ന കണ്ടത്
..
“ഇവർ എന്താ ഇവിടെ…സണ്ണി പതുക്കെ എഴുന്നേറ്റ് നടന്നു
അലീന അമ്മുവിനെ നോക്കി പറഞ്ഞു
“എൻ്റെ പൊന്നു മോളെ..നീ ഒറ്റക്ക് പോ..ഞാൻ ഇവിടെ നിന്നൊള്ളം”
അമ്മു പതുക്കെ അവൻ്റെ അടുത്തേക്ക് കയ്യിൽ തൂക് പാത്രവും പിടിച്ചു നടന്നു
..
സണ്ണി മുണ്ട് മടക്കി കുത്തി അമ്മുവിൻ്റെ അടുത്തേക്ക് വന്നു…
“എന്താ…നിനക്ക് ഇവിടെ കാര്യം…. പറയടി “അവൻ അലറി
അമ്മു വേഗം അവനെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു…
“ചീത്ത പറയല്ലേ ഇച്ഛാ….ഞാൻ ഭക്ഷണം തരാം വന്നത് ആണ്…എന്നെ ഇങ്ങനെ കണ്ണ് ഉരുട്ടി നോക്കുമ്പോൾ എനിക് പേടി ആവാണ്…എന്നെ ഇവിടെ വെച്ച് തല്ലല്ലെ…”അമ്മു കരഞ്ഞു കൊണ്ട് പറഞ്ഞു..
“നീ ആദ്യം എന്നെ ഇങ്ങനെ കെട്ടി പിടുക്കല്ലെ….ആരെങ്കിലും കണ്ടാ അത് മത്…”അവൻ ചുറ്റും ഉള്ളവരെ നോക്കി…
ജയനും മറ്റ് പണിക്കാരും ഇവരെ നോക്കി ചിരിക്കുന്നത് സണ്ണി കണ്ടു്…
അവന് എന്തോ ജാള്യത തോന്നി…
“എടീ പെണ്ണേ … വിട്ടേ…ഞാൻ വീട്ടിലേക്ക് തന്നേ ആണ് വരുന്നത്…അപ്പോ വന്ന് ഇതുപോലെ പിടി…ഇങ്ങനെ ആൾക്കാരുടെ മുന്നിൽ വെച്ച് എൻ്റെ മാനം കളയാതെ…സണ്ണി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു
“ഞാൻ തന്നത് മുഴുവനും കഴിക്കോ…എന്നെ വഴക്കു പറയോ??? അമ്മു ചോദിച്ചു
“ഹും…നിന്നെ വഴക്കും പറയില്ല…നീ തന്നത് മുഴുവനും കഴിക്കും ചെയ്യും…നീ എൻ്റെ മേൽ ഉള്ള പിടി വിട്” സണ്ണി കുറച്ച് മയത്തിൽ പറഞ്ഞു…
അമ്മു പതുക്കെ വിട്ടു…
അവൻ്റെ മുഖത്ത് നോക്കാൻ ഉള്ള മടിയിൽ..അവൻ നേരെ പാത്രം കൊടുത്തു…
സണ്ണി അവളെ നോക്കി കൊണ്ട് മീശ തുമ്പ് ഒന്ന് പിരിച്ചു…
എന്നിട്ട് പാത്രം വാങ്ങി…
“പോ”അവൻ പതുക്കെ പറഞ്ഞു
അമ്മു അവനെ നോക്കി ചെറിയ പുഞ്ചിരി നൽകി അലീന യുടെ അടുത്തേക്ക് നടന്നു…
തുടരും
.
