80 രൂപ ചിലവിൽ 800 രൂപയുടെ കൂൺ കൃഷി ചെയ്തെടുക്കാം

ഒരുപാട് ഗുണങ്ങളുള്ള ഒരു ആഹാരസാധനമാണ് കൂൺ. ആർക്കും വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒരു ആഹാരസാധനമാണ് കൂൺ. അപ്പോൾ നമുക്ക് ചിപ്പിക്കൂൺ എങ്ങനെയാണ് സ്വന്തമായി വീട്ടിൽ കൃഷി ചെയ്യുന്നത് എന്ന് നോക്കാം. ഇന്ന് രണ്ട് ബെഡ്ഡിൽ ആയിട്ടുള്ള കൂൺ വിത്താണ് നമ്മൾ കൃഷി ചെയ്തെടുക്കാൻ പോകുന്നത്. കൂൺ കൃഷി ചെയ്യുന്നതിന് ആദ്യം വേണ്ടത് കൂൺ കൃഷി ചെയ്യാൻ ആവശ്യമുള്ള സാധനളാണ്.

കൂൺ പല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെ വൈക്കോലിലാണ്‌ കൂൺ കൃഷി ചെയ്യുന്നത്. അതിനായി ഒരുപിടി വയ്ക്കോൽ 15 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി വെക്കുക. ശേഷം ഒരു ചരുവത്തിൽ മുഴുവനായി വെള്ളം നിറച്ച് അതിൽ 15 മിനിട്ടോളം വെള്ളത്തിലിട്ട് വൈക്കോൽ തിളപ്പിക്കുക. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എടുക്കുന്ന എല്ലാ സാധനവും ഡെറ്റോൾ ഒഴിച്ച് അണുനശീകരണം ചെയ്തതിനുശേഷം മാത്രം എടുക്കാം.

ശേഷം പുഴുങ്ങിയെടുത്ത വൈക്കോലിനെ അണുനശീകരണം ചെയ്ത ഒരു ഷീറ്റിലേക്ക് നിരത്തിയിടുക. ഒരു 5 മണിക്കൂർ വെള്ളം പോകാനായിട്ട് ഒന്ന് നിരത്തിയിട്ട് കൊടുക്കുക. ഒരു നാല് മണിക്കൂറായപ്പോൾ തന്നെ
വൈക്കോൽ പാകത്തിന് വെള്ളം തോർന്നു വന്നിട്ടുണ്ട്. ശേഷം കൂൺ വിത്തുകൾ നല്ല വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് നിരത്തി ഇട്ടുകൊടുക്കാം. കട്ടി പിടിച്ചിട്ടാണ് വിത്തുകൾ ഇരിക്കുന്നതെങ്കിൽ കൈകൊണ്ട് ഒന്ന് ഉടച്ചു കൊടുക്കുക.

രണ്ടു കവറിലേക്ക് നിറയ്ക്കാനുള്ള വിത്ത് ആയതുകൊണ്ട് തന്നെ കറക്റ്റ് രണ്ട് ഭാഗമായിട്ട് മാറ്റി വെക്കുക. ഓരോ ബെഡിലും 4 ലെയറുകളായി വേണം വൈക്കോലും കൂൺ വിത്തുകളും നിറയ്ക്കുവാൻ. ശേഷം 12 ഇഞ്ച് വീതിയും 24 ഇഞ്ച് നീളവും ഉള്ള ഒരു പ്ലാസ്റ്റിക് കവർ എടുക്കുക. ശേഷം അതിൻറെ അടിഭാഗത്തായി കവറിന്റെ എല്ലാ ഭാഗവും ചേർത്ത് റബ്ബർ ബാൻഡ് കൊണ്ട് ടൈറ്റായി കെട്ടുക.

ശേഷം കെട്ടിയ ഭാഗം അകത്തായി വരത്തക്കവിധം തിരിച്ചിടുക. എന്നിട്ട് അടിഭാഗം ഒന്ന് റൗണ്ട് ഷേപ്പിൽ ആക്കിയ ശേഷം ഏറ്റവും അടിയിൽ ആയി കൂൺ വിത്ത് സൈഡിലായി നിരത്തിയിടുക. ശേഷം ഒരു ലയർ വൈക്കോൽ കവറിൻറെ പകുതിയോളം ഒന്ന് ചുരുട്ടിവെച്ച് കൊടുക്കാം. എന്നിട്ട് അതിൻറെ മുകളിൽ ഒരുപിടി വിത്ത് വിതറി ഇട്ട് കൊടുക്കുക. ഇങ്ങനെ നാല് ലെയർ വിത്തും, വൈക്കോലും ഇട്ട ശേഷം മുകൾ ഭാഗം ടൈറ്റായി കെട്ടുക. എന്നിട്ട് 15 ദിവസം ഇരുട്ട് റൂമിൽ സൂക്ഷിക്കുക.

15 ദിവസമാകുമ്പോൾ കൂൺ മുളച്ചു വരാനായി തുടങ്ങുന്നതാണ്. അതിനുശേഷം കൂണിന് പുറമെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. എന്നിട്ട് ഒരു ദിവസം 3 നേരവും കൂണിൽ വെള്ളം തളിക്കുക. എന്നിട്ട് കൂൺ പകമായി വന്നാൽ പറിച്ചെടുക്കാവുന്നതാണ്. അപ്പോൾ വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു കൃഷിയാണിത്. എല്ലാവരും ഈ രീതിയിൽ കൂൺ കൃഷി ചെയ്തു നോക്കണേ.

Leave a Reply