നമ്മുടെ അറിവില്ലായ്മ കൊണ്ട് നാം ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് തന്നെ വിനയായി മാറാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ ടോയിലെറ്റിൽ ഫ്ലെഷ് ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം. കുട്ടികളുള്ള വീടുകളിലൊക്കെ അവർ ഭക്ഷണ സാധനങ്ങൾ ടോയിലറ്റിലിട്ട് ഫ്ലെഷ് ചെയ്യാറുണ്ട്. എന്നാൽ പല ആഹാര സാധനങ്ങളും പല രീതിയിലായിരിക്കും ജീർണിക്കുന്നത്. അതുകൊണ്ട് തന്നെ ടോയിലറ്റ് ബ്ലോക്ക് ആകുകയും, അതിൽ നിന്നും സ്മെല് വരാനായി തുടങ്ങുകയും ചെയ്യും.
അതുപോലെ തന്നെ സ്ത്രീകൾ എളുപ്പത്തിനായി ചെയ്യുന്ന ഒരു കാര്യമാണ് സാനിറ്ററി നാപ്കിനുകൾ ടോയിലറ്റിലിട്ട് ഫ്ലെഷ് ചെയ്യുന്നത്. എന്നാൽ ഈ സാനിറ്ററി പാടുകൾ വെള്ളത്തിടുമ്പോൾ അത് വീർത്തു വരുന്നതും അതുകൊണ്ട് തന്നെ ഇത് ടോയിലെറ്റിൽ ബ്ലോക്കായി മാറുന്നതുമായിരിക്കും. അതുപോലെ തന്നെ കുട്ടികൾക്കായുള്ള വൈപ്പ്‌സും ഡയപ്പറുകളും ഇതുപോലെ തന്നെ ടോയിലറ്റിലിട്ട് ഫ്ലെഷ് ചെയ്യാരുത്. അതുപോലെ തന്നെ ഉപയോഗ ശൂന്യമായ മരുന്നുകൾ ടോയിലെറ്റിൽ ഫ്ലെഷ് ചെയ്യുന്നവരുണ്ട്.
എന്നാൽ ടോയിലെറ്റിലെ വെള്ളത്തിൽ ഒരിക്കലും ഗുളികൾ അലിയാറില്ല. അതുകൊണ്ട് തന്നെ ടോയിലെറ്റിൽ തടസ്സം സൃഷ്ടിക്കാൻ ഇത് കാരണമാകും. അത് ബ്ലോക്കായി മാറുകയും ചെയ്യും. അതുപോലെ തന്നെ സിഗററ്റ് വലിച്ച ശേഷം അതിന്റെ കുറ്റിയും ചിലർ ഫ്ലെഷ് ചെയ്യാറുണ്ട്. എന്നാൽ സിഗററ്റ് കുറ്റിയിൽ പഞ്ഞിയാണ് ഉള്ളത്. അത് വെള്ളം കേറുമ്പോൾ വീർക്കുകയും അതുമൂലം ടോയിലെറ്റിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും നമുക്ക് തന്നെ വിനയായി മാറാറുണ്ട്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
