നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പിയാണ് കായ വറുത്തത്. എന്നാൽ പലർക്കുമുഉള്ള ഒരു പരാതിയാണ് കായ വറുത്തത് പെട്ടെന്നുതന്നെ തണുത്തു പോകുന്നു എന്നുള്ളത്. എന്നാൽ ഇന്ന് നമുക്ക് എത്ര ദിവസം ആയാലും നല്ല ക്രിസ്പിയായിട്ടുള്ള കായ വറുത്തത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നല്ലപോലെ വിളഞ്ഞ അരക്കിലോ ഏത്തക്കായ എടുക്കുക. ശേഷം കയ്യിൽ കുറച്ച് എണ്ണ തടകിയശേഷം കായുടെ തൊലി പതിയെ ഇളക്കി മാറ്റുക.
ഇനി ഒരു പാത്രത്തിലേക്ക് നാലു കപ്പ് വെള്ളം ചേർക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം വെള്ളത്തിലേക്ക് തൊലികളഞ്ഞ് എടുത്ത ഏത്തക്കായ 10 മിനിട്ടോളം വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം വെള്ളത്തിൽ നിന്ന് എടുത്ത ഏത്തക്കായ നല്ലപോലെ തുടച്ചെടുക്കുക. എന്നിട്ട് വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം അര ഗ്ലാസ് വെള്ളം എടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ആക്കുക.
ശേഷം ഒരു കടായിയിൽ എണ്ണ വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചേർക്കുന്നതാണ് നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞു വെച്ചിട്ടുള്ള ഏത്തക്കായ അതിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ല പോലെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇനി നേരത്തെ കലക്കി വെച്ചിട്ടുള്ള മഞ്ഞപ്പൊടിയുടെയും, ഉപ്പിന്റെയും മിക്സ് എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് കായുമായി നല്ലപോലെ ഉപ്പും മഞ്ഞപ്പൊടിയും മിക്സ് ആക്കി എടുക്കുക. ശേഷം നല്ലപോലെ ക്രിസ്പിയായി വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കായ വറുത്തത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിപ്സ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
