എത്ര കഴിച്ചാലും മതിവരില്ല. കോവയ്ക്ക കൊണ്ട് നാവിൽ കൊതിയൂറും റോസ്റ്റ്

മിക്കവാറും വീടുകളിലും കാണുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക, എന്നാൽ ഇന്ന് നമുക്ക് കോവയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ഒരു അടിപൊളി റോസ്റ്റ് തയ്യാറാക്കിയാലോ. അതിനായി ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ നാലു വറ്റൽമുളക് ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ചൂടാക്കുക.

ഇനി നാല് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ചേർത്ത് ഒന്ന് വഴറ്റുക. ശേഷം മീഡിയം സൈസിലുള്ള സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. ശേഷം 250 ഗ്രാം കോവയ്ക്ക ഒന്ന് ചതച്ചെടുക്കുക. ശേഷം കോവക്കയെ ഈ സവാളക്കൊപ്പം ചേർത്തിളക്കുക. എന്നിട്ട് ഇളക്കി നന്നായി വഴറ്റിയെടുക്കുക. രണ്ട് മിനിറ്റോളം കോവയ്ക്ക നല്ലപോലെ വഴറ്റിയ ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു പീസ് ശർക്കര, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് ഇത് അടച്ചു വെച്ച് കോവയ്ക്ക നല്ലപോലെ വേവിച്ചെടുക്കുക. ഇനി വെന്തു വെള്ളമൊക്കെ വറ്റി വന്ന കോവക്കയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ ശേഷം ആ വെള്ളം ഈ സമയം കോവക്കയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കോവക്കയിലെ വെള്ളം വറ്റിച്ചെടുക്കുക.

ഇനി ഒരു പിഞ്ച് കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കോവയ്ക്ക റോസ്റ്റ് തയ്യാറായിട്ടുണ്ട്. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റോസ്റ്റാണിത്. കോവയ്ക്ക കൊണ്ട് ഇങ്ങനെ ഒരു റോസ്റ്റ് തയ്യാറാക്കിയിട്ടില്ലെങ്കിൽ തീർച്ചയായും ഈ രീതിയിലൊരു റോസ്റ്റ് തയ്യാറാക്കി നോക്കണേ. ഷെമീസ് കിച്ചൺ എണ്ണ യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ എല്ലാവരും ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ.

Leave a Reply

You cannot copy content of this page