എന്നും നമ്മൾ പച്ചരി അരച്ചുവെച്ചല്ലേ ദോശ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരിയും അരിപ്പൊടിയും ഒന്നുമില്ലാതെ ഒരു അടിപൊളി ദോശ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ദോശയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ദോശ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അര കപ്പ് അവൽ എടുക്കുക. ശേഷം അവൽ നല്ലപോലെ കഴുകി എടുക്കുക. ഇനി കഴുകിയെടുത്ത അവലിലേക്ക് കാൽ കപ്പ് തൈരും ചേർത്ത് കൊടുക്കുക.
ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് അവൽ കൈകൊണ്ട് നല്ലപോലെ മിക്‌സാക്കി എടുക്കുക. ശേഷം വീണ്ടും കാൽകപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ ഇളക്കി 15 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം റവയിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കി റവയും 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി മാറ്റി അടച്ചുവെക്കുക. 15 മിനിറ്റ് ആയപ്പോൾ റവയും അവലും നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം കുതിർന്നു കിട്ടിയ ഇവ രണ്ടും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് ഈ മിക്സ് നല്ലപോലെ അരച്ചെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം മാവ് കലക്കിയെടുക്കാൻ. ശേഷം കുറച്ചുകൂടി വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.
മാവ് നല്ലപോലെ ഇളക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒന്നര തവി വീതം മാവ് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ചെറുതായൊന്നു പരത്തിയ ശേഷം വെന്തുവരുമ്പോൾ കുറച്ച് ഓയിൽ മുകളിലായി കുടയുക. എന്നിട്ട് രണ്ടു സൈഡും മൊരിഞ്ഞു വരുമ്പോൾ എടുത്ത് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവയും അവലും കൊണ്ടുള്ള ദോശ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു ദോശയാണിത്.
